Connect with us

ഒരു സിനിമയില്‍ കിസിങ്ങ് സീന്‍ ഇല്ലെങ്കില്‍ ഇമോഷന്‍സ് കമ്യൂണികേറ്റ് ആവില്ല എന്ന് എനിക്ക് തോന്നുന്നില്ല.”ഞാനത് സിംപിളായി കട്ട് ചെയ്യാന്‍ പറയും കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിക്കും ; ഉണ്ണി മുകുന്ദന്‍ പറയുന്നു !

Actor

മലയാളികളുടെ പ്രിയപ്പെട്ട മസ്സിൽ അളിയനാണ് ഉണ്ണി മുകുന്ദൻ .സിനിമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ ഇപ്പോഴും മടി തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉണ്ണി.

”എനിക്ക് മടിയുണ്ട്. ഇന്റിമേറ്റ് സീന്‍ കാണാന്‍ കുഴപ്പമൊന്നുമില്ല. എല്ലാവരെയും പോലെ കാണും. പക്ഷെ എങ്ങനെയാ ഇവര് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിക്കും. ഇതെപ്പൊഴാ ഇവര്‍ കട്ട് പറയുക എന്ന് ആലോചിക്കും,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്യുകയാണെങ്കിലോ എന്ന ചോദ്യത്തിന് എന്റെ കരിയര്‍ അത് ഒരിക്കലും ഡിമാന്‍ഡ് ചെയ്യില്ല എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

”ഞാനത് സിംപിളായി കട്ട് ചെയ്യാന്‍ പറയും. ഒരു സിനിമയില്‍ കിസിങ്ങ് സീന്‍ ഇല്ലെങ്കില്‍ ഇമോഷന്‍സ് കമ്യൂണികേറ്റ് ആവില്ല എന്ന് എനിക്ക് തോന്നുന്നില്ല. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിക്കും.

എന്റെയടുത്ത് എത്രയോ ഇങ്ങനെയുള്ള സ്‌ക്രിപ്റ്റ് വന്നിട്ടുണ്ട്. ഞാന്‍ ചെയ്ത സിനിമകളില്‍ തന്നെ വന്നിട്ടുണ്ട്. ഷഫീഖിന്റെ സന്തോഷം സിനിമയിലും ഇങ്ങനെ ഒരു സംസാരമുണ്ടായിരുന്നു.നിങ്ങള്‍ക്ക് ഒരു മെച്ചപ്പെട്ട സീന്‍ എഴുതാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് സീന്‍ മാറ്റി എഴുതാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ നോക്കാം, ആലോചിക്കാം എന്ന് പറയും. അപ്പൊ അവര് എഴുതാം എന്ന് പറയും.

എനിക്ക് ഇത്തരത്തിലുള്ള സീനുകളോട് എതിര്‍പ്പൊന്നുമില്ല. എനിക്കെന്തോ, ചിലപ്പോള്‍ ഞാന്‍ ഇതിന് റെഡി ആയിരിക്കില്ല. എന്റെ പ്രേക്ഷകര്‍ ഫാമിലി ഓഡിയന്‍സാണ്.

അപ്പൊ കണ്‍സര്‍വേറ്റീവ് സ്‌പേസില്‍ ഞാന്‍ ചിന്തിച്ച് പോകുകയാണ്. പക്ഷെ ഇപ്പോഴത്തെ ഓഡിയന്‍സിന്റെ പക്വത നോക്കുകയാണെങ്കില്‍, അവര്‍ ഈ സീനുകളോട് ഓക്കെ ആണ്.
ഇപ്പോഴത്തെ പിള്ളേര് ഇങ്ങനെ റീല്‍സ് ചെയ്യുന്നത് വരെ ഞാന്‍ കണ്ടിട്ടുണ്ട്. സൊസൈറ്റി മാറിയിട്ടുണ്ട്, ഇല്ല എന്നൊന്നും പറയുന്നില്ല. ബട്ട് ഐ ആം ലൈക് ദിസ്,” ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് ഉണ്ണി മുകുന്ദന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ, അനു മോഹന്‍, രാഹുല്‍ മാധവ്, അനു സിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്.

More in Actor

Trending

Recent

To Top