Connect with us

200 മണിക്കൂറോളം ഉള്ള ആ ഓഡിയോ ഞെട്ടിച്ചു! റിട്രീവ് ചെയ്തെടുത്തപ്പോൾ! കാവ്യയ്ക്ക് ഒപ്പംഅമ്മയും; ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണെന്ന് സംവിധായകൻ

News

200 മണിക്കൂറോളം ഉള്ള ആ ഓഡിയോ ഞെട്ടിച്ചു! റിട്രീവ് ചെയ്തെടുത്തപ്പോൾ! കാവ്യയ്ക്ക് ഒപ്പംഅമ്മയും; ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണെന്ന് സംവിധായകൻ

200 മണിക്കൂറോളം ഉള്ള ആ ഓഡിയോ ഞെട്ടിച്ചു! റിട്രീവ് ചെയ്തെടുത്തപ്പോൾ! കാവ്യയ്ക്ക് ഒപ്പംഅമ്മയും; ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണെന്ന് സംവിധായകൻ

അന്വേഷണത്തിന്റെ മൂന്നാം ഘട്ടം എത്തി നിൽക്കുന്ന വേളയിലാണ് നടി കാവ്യാ മാധവനെ ഇന്നലെ ചോദ്യം ചെയ്തത്. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നത്. ഹാക്കർ സായ് ശങ്കർ റിട്രീവ് ചെയ്തെടുത്ത വിവരങ്ങളിൽ കാവ്യയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി തെളിവുകൾ പോലീസിന്റെ കൈവശം ഉണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ബൈജുവിന്റെ വാക്കുകൾ.

അന്വേഷണത്തിന്റെ മൂന്നാം ഘട്ടം എത്തി നിൽക്കുന്ന ഈ അവസരത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് വെറും പ്രഹസനം മാത്രമാണ്. ദിലീപും കൂട്ടരും വിജയിച്ചു എന്ന് ആത്മവിശ്വാസത്തിൽ നിൽക്കുമ്പോഴാണ് കേസിൽ ബാലചന്ദ്രകുമാർ വരുന്നത്. അവിടെയാണ് കേസിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. ഈ ഘട്ടത്തിലാണ് നിർണായകമായ പല കാര്യങ്ങളും നടക്കുന്നത്. ഹാക്കർ സായ് ശങ്കർ നിരവധി കാര്യങ്ങൾ റിട്രീവ് ചെയ്ത് എടുത്തിട്ടുണ്ട്.

റിട്രീവ് ചെയ്ത വിവരങ്ങളിൽ ഏകദേശം 200 മണിക്കൂറോളം ഉള്ള ഓഡിയോ പോലീസിന്റെ കൈയ്യിൽ ഉണ്ട്. ഓഡിയോയിൽ പലതും കാവ്യയിലേക്കും കാവ്യയുടെ അമ്മയിലേക്കും വിരൽ ചൂണ്ടുന്ന തെളിവുകൾ ഉണ്ട്. കേസ് അന്വേഷണം തീരാൻ 43 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് എഡിജിപി ശ്രീജിത്തിനെ മാറ്റിയത്. അതിനു ശേഷം കേസ് മരവിച്ച അവസ്ഥയിലാണ്.

‘അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ മുതൽ മനസ് വരെ മരവിച്ച അവസ്ഥയിലാണെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. ഇപ്പോൾ കാവ്യ മാധവന് നോട്ടീസ് നൽകി അവരുടെ വീട്ടിൽ പോയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഫൂലം ദേവിയാണെങ്കിൽ അന്വേഷണ സംഘം വീൽ പോയി ചോദ്യം ചെയ്യുമോ?’

‘കാവ്യയ്ക്ക് എന്തുകൊണ്ടാണ് 160 നോട്ടീസ് തന്നെ പോലീസ് നൽകിയത്? 160 പ്രകാരം നോട്ടീസ് നൽകിയാൽ പല പ്രിവിലേജുകളും ലഭിക്കും. പക്ഷേ ഈ കേസിനെ സംബന്ധിച്ചെടുത്തോളം കാവ്യയ്ക്കെതിരായ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ദിലീപ് കണ്ട ശേഷം ദൃശ്യങ്ങളടങ്ങിയ ടാബ് കാവ്യ മാധവനാണ് കൊടുത്തതെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. അത് മാത്രമല്ല അവിടെ കാവ്യ പറയുന്ന ചില കാര്യങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും റിട്രീവ് ചെയ്തെടുത്ത പല കാര്യങ്ങളും കാവ്യയിലേക്ക് വിരൽ ചൂണ്ടുന്നതാണ്’.

‘കോടതി തന്നെ കുഴപ്പത്തിൽ നിൽക്കുവാണ്. ഇന്ന് കോടതി പോലീസിനോട് ചോദിച്ചത് സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണമോയെന്നാണ്. ഒരു കോടതി ചോദിക്കാൻ പാടുള്ള വാക്കാണോ ഇത്. കോടതി പ്രതിക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് ആക്ഷേപം ആരെങ്കിലും ഉന്നയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ? കോടതി പോലും ഈ രീതിയിൽ നിൽക്കുമ്പോൾ കേസിന്റെ പോക്ക് ഏത് രീതിയിലായിരിക്കും?’

‘വിചാരണ കോടതിയിൽ നിന്നല്ലേ ദിലീപിന്റെ ഫോണിലേക്ക് രേഖകൾ പോയത്. എന്നിട്ട് എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്? ദൃശ്യങ്ങൾ ചോർന്നത് പോലീസ് അന്വേഷിക്കേണ്ട, കോടതി രേഖകൾ പോയത് അന്വേഷിക്കേണ്ട, എന്ന് കോടതി തിരുമാനിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങൾ കോടതി അന്വേഷിക്കട്ടെ’.

‘ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കവേ വിചാരണ കോടതി ഇന്ന് ചോദിച്ചത് എഫ് എസ് എല്ലിൽ നിന്നും ദൃശ്യങ്ങൾ ഹാഷ് വാല്യു മാറിയിട്ടുണ്ടാകാം എന്നാണ്. അതിന് ശേഷം ജഡ്ജ് ഒരു കാര്യം കൂടി ചോദിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്നത് എന്തിനാണ് പോലീസ് അന്വേഷിക്കുന്നത് എന്നാണ്?. ഇത്രയും ആരോപണ വിധേയായ ഒരു ജഡ്ജി ഇരിക്കുമ്പോൾ കേസിൽ എങ്ങനെയാണ് അതിജീവിതയ്ക്ക് നീത് ലഭിക്കുകയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു

More in News

Trending

Recent

To Top