Connect with us

ഒറ്റ രാത്രികൊണ്ട് ശ്രീജിത്തിനെ മാറ്റിയതിനു പിന്നിൽ ; പ്രമുഖ നേതാവും എട്ടാം പ്രതിയുമായിട്ടുള്ള ഫോട്ടോ കണ്ട ഞെട്ടി ; തുറന്നടിച്ച് ബൈജു കൊട്ടാരക്കര !

News

ഒറ്റ രാത്രികൊണ്ട് ശ്രീജിത്തിനെ മാറ്റിയതിനു പിന്നിൽ ; പ്രമുഖ നേതാവും എട്ടാം പ്രതിയുമായിട്ടുള്ള ഫോട്ടോ കണ്ട ഞെട്ടി ; തുറന്നടിച്ച് ബൈജു കൊട്ടാരക്കര !

ഒറ്റ രാത്രികൊണ്ട് ശ്രീജിത്തിനെ മാറ്റിയതിനു പിന്നിൽ ; പ്രമുഖ നേതാവും എട്ടാം പ്രതിയുമായിട്ടുള്ള ഫോട്ടോ കണ്ട ഞെട്ടി ; തുറന്നടിച്ച് ബൈജു കൊട്ടാരക്കര !

മുന്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ ഭയപ്പെടുത്തിയെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ ഒന്നൊന്നായി വന്നിരുന്നു. സായി ശങ്കർ ഉള്‍പ്പടേയുള്ള ആളുകളില്‍ നിന്ന് മൊഴിയെടുക്കുകയും അവരുടെ കയ്യില്‍ നിന്ന് നിരവധി തെളിവുകള്‍ പൊലീസിന് അടുത്തേക്ക് വരികയും ചെയ്തു.

ഇതോടെ കേസ് ചില ഉന്നതരിലേക്ക് നീങ്ങുമെന്ന സാഹചര്യമുണ്ടായി. അത് തങ്ങളുടെ കൂടെ നില്‍ക്കുന്ന വ്യക്തികളാണെങ്കില്‍ അവർക്ക് കൂടെ മാനഹാനിയുണ്ടാക്കുമെന്നും അതല്ലെങ്കില്‍ ചിലരൊയൊക്കെ ഇവരില്‍ നിന്ന് രക്ഷിക്കാനും ചില രാഷ്ട്രീയ ലാഭങ്ങള്‍ ഉണ്ടാക്കാനും പറ്റുമെന്ന സ്ഥിതിയൊക്കെ വന്നപ്പോള്‍ എ ഡി ജി പി ശ്രീജിത്ത് പോലും അറിയാതെ അദ്ദേഹത്തെ ഒറ്റ രാത്രികൊണ്ട് മാറ്റുകയായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.നേരത്തെ ഐസ് ക്രീം പാർലർ കേസും മണിച്ചന്റെ വ്യാജ ചാരായ കേസുമൊക്കെ കുഴപ്പത്തിലാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിക്കുള്ളത്.

പി ശശി ഈ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ ഉത്തരവ് തന്നെ ഇതേ രീതിയിലായിപ്പോയി. ശ്രീജിത്തിനെ പുറത്താക്കുകയെന്നതായിരുന്നു ആ തീരുമാനമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.ശ്രീജിത്തിനെ പുറത്താക്കി അന്വേഷണത്തെ വഴി മുട്ടിക്കലായിരുന്നു ലക്ഷ്യം. തുടരന്വേഷണത്തില്‍ കുറ്റപത്രം കൊടുക്കാന്‍ 45 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ശ്രീജിത്തിനെ ഈ പദവിയില്‍ നിന്നും മാറ്റിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പോയപ്പോള്‍ ഒരു പ്രമുഖ നേതാവും എട്ടാം പ്രതിയുമായിട്ടുള്ള ചിലരുടെ ഫോട്ടോകള്‍ കൂട്ടത്തില്‍ കണ്ടുവെന്നുവെന്ന സൂചനകളും അതോടൊപ്പം തന്നെ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടയാളുകളുടെ ശബ്ദ്ങ്ങളും ഇതില്‍ വന്നുവെന്ന തോന്നലുമാവാം ഈ സ്ഥാനമാറ്റത്തിന് കാരണം.

ശ്രീജിത്തിനെ മാറ്റിയതിനെ പൊതുജനങ്ങള്‍ വളരെ രോഷത്തോടെ കണ്ടപ്പോള്‍ ശ്രീജിത്തിനെ തന്നേയിറക്കി ഒരു പത്രസമ്മേളനം നടത്തിച്ചു. അതാണ് ബുദ്ധി. എന്റെ പേരില്‍ ആരും പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത്. എനിക്ക് സ്വാഭാവികമായി കിട്ടേണ്ട മാറ്റാണ് ഇതെന്നുമാണ് ശ്രീജിത്ത് പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.എന്നാല്‍ ഈ പറഞ്ഞതിന് മൂന്ന് നാല് ദിവസം മുമ്പ് എ ഡി ജി പി ശ്രീജിത്ത് പത്രസമ്മേളനത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ഓർക്കണം. രാവും പകലും ഈ കേസിന്റെ പിന്നാലെയാണ് ഞാന്‍.

കേസുമായി ബന്ധപ്പെട്ട് എന്നാല്‍ കഴിയുന്ന പരമാവധി തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് പറഞ്ഞ് കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോഴാണ് ശ്രീജിത്തിനെ മാറ്റുന്നത്.ശ്രീജിത്തിനെ പോലൊരു പൊലീസ് ഓഫീസറെ സ്വതന്ത്രമായി പ്രവർത്തിക്കാന്‍ അനുവദിക്കുന്നില്ല. അവരുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. നിങ്ങളെ ആ സ്ഥാനത്ത് നിന്നും മാറ്റിയെങ്കില്‍ ചിലർക്ക് ഈ അന്വേഷണത്തില്‍ പേടിയുണ്ട്. അല്ലെങ്കില്‍ ചിലരെ രക്ഷിക്കാനും ചില രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയുമായിരുന്നു ഈ നീക്കമെന്നും പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ലെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

ഒരു പൊലീസ് ഓഫീസറായതുകൊണ്ട് സർക്കാറിന് നിയമങ്ങളുമൊക്കെ അനുസരിക്കേണ്ടയാളാണ് ശ്രീജിത്ത്. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും പത്രസമ്മേളനം നടത്തിയത്. അങ്ങനെ നടത്തിയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ താങ്ങളുടെ തലയിരിക്കുന്ന തൊപ്പി പോലും കളയാനുളള പണികള്‍ പിന്നാമ്പുറത്തുള്ള ആളുകള്‍ ചെയ്തിരിക്കും. അതാണല്ലോ രാഷ്ട്രീയമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top