Connect with us

ഇതുവരെ എന്നെ പൊലീസോ ബന്ധപ്പെട്ട ആരെങ്കിലുമോ വിളിച്ചിട്ടില്ല’,; മഞ്ജു വാര്യരുടെ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ സനൽ കുമാർ ശശി ശശിധരന്‍!

News

ഇതുവരെ എന്നെ പൊലീസോ ബന്ധപ്പെട്ട ആരെങ്കിലുമോ വിളിച്ചിട്ടില്ല’,; മഞ്ജു വാര്യരുടെ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ സനൽ കുമാർ ശശി ശശിധരന്‍!

ഇതുവരെ എന്നെ പൊലീസോ ബന്ധപ്പെട്ട ആരെങ്കിലുമോ വിളിച്ചിട്ടില്ല’,; മഞ്ജു വാര്യരുടെ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ സനൽ കുമാർ ശശി ശശിധരന്‍!

മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മഞ്ജു വാര്യരുടെ പരാതിയിൽ ഇന്ന് രാവിലെയാണ് യുവാവിനെതിരെ എളമക്കര പൊലീസ് കേസെടുത്തത്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, സംവിധായകൻ സനൽ കുമാർ ശശിധരനെതിരെയാണ് നടി പരാതി നൽകിയതെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു.

നേരത്തെ, നുണ പ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വഴിയും നടക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗും ഇതിനൊപ്പം സനല്‍കുമാര്‍ പുറത്ത് വിട്ടിരുന്നു. കേസ് തനിക്കെതിരാണെന്ന വാര്‍ത്ത താന്‍ കണ്ടിരുന്നില്ലെന്നും അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പോസ്റ്റ് ചെയ്തതെന്നും അറിയിച്ച് നേരത്തയിട്ട പോസ്റ്റ് സനല്‍കുമാര്‍ പിന്‍വലിച്ചു.


സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നെന്ന മഞ്ജുവിന്റെ പരാതിയില്‍ എളമക്കര പൊലീസാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.


തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.

about manju warrier

More in News

Trending

Recent

To Top