Connect with us

വിജയ് ബാബുവിനെ പൊക്കാൻ പോലീസിന്റെ അറ്റകൈ പ്രയോഗം പോലീസ് ദുബായിലേക്ക് ഇരച്ചെത്തുന്നു ; ഉടൻ അറസ്റ്റില്ലെക്കോ ?

News

വിജയ് ബാബുവിനെ പൊക്കാൻ പോലീസിന്റെ അറ്റകൈ പ്രയോഗം പോലീസ് ദുബായിലേക്ക് ഇരച്ചെത്തുന്നു ; ഉടൻ അറസ്റ്റില്ലെക്കോ ?

വിജയ് ബാബുവിനെ പൊക്കാൻ പോലീസിന്റെ അറ്റകൈ പ്രയോഗം പോലീസ് ദുബായിലേക്ക് ഇരച്ചെത്തുന്നു ; ഉടൻ അറസ്റ്റില്ലെക്കോ ?

യുവ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് കുറുക്കു മുറുകുകയാണ് . ഇയാള്‍ ദുബായില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് പോലീസ് കരുതുന്നത്. നാട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കൊച്ചി പോലീസ് വിജയ് ബാബുവിനോട് ആവശ്യപ്പെട്ടെങ്കിലും സമയ പരിധി നിശ്ചയിക്കുകയായിരുന്നു പ്രതി.

ഇനിയു കാത്തിരിക്കേണ്ടെന്ന് തീരുമാനിച്ച പോലീസ് പ്രതിക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കി. വൈകാതെ വിജയ് ബാബുവിനെ ദുബായിലെ താമസ സ്ഥലത്ത് വച്ച് പൊക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സംഭവിക്കുന്നത് എന്താണ് എന്ന് വിശദീകരിക്കാം.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും വേഗത്തില്‍ നാട്ടിലെത്തണമെന്നും വിജയ് ബാബുവിന് പോലീസ് ഇമെയില്‍ അയച്ചിരുന്നു. തിങ്കളാഴ്ച ഹാജരാകാന്‍ സാധിക്കില്ല എന്നാണ് പ്രതി സൂചിപ്പിച്ചത്. ഈ മാസം 19ന് ഹാജാരാകാമെന്ന് വിജയ് ബാബു പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതിന് ശേഷം ഹാജാരാകാനാണ് വിജയ് ബാബുവിന്റെ നീക്കം.
വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 16നാകും കോടതി ഇക്കാര്യം പരിശോധിക്കുക. അതിന് ശേഷം 19ന് ഹാജരാകാമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ബലാല്‍സംഗ കേസിലെ പ്രതി നിയമപരിധിക്ക് പുറത്ത് നില്‍ക്കുന്നത് കേസിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് തീരുമാനിച്ചു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പോലീസ് കത്തയച്ചു. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ഇന്റര്‍പോളിനോട് ആവശ്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം പൂര്‍ത്തീകരിച്ചു
ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ കേരളത്തിലെ പോലീസിന് വലിയ റോളില്ല. പകരം പ്രതി താമസിക്കുന്നു എന്ന് കരുതുന്ന യുഎഇയിലെ പോലീസായിരിക്കും നടപടിയെടുക്കുക. എവിടെയാണ് പ്രതി താമസിക്കുന്നത് എന്ന് ആ രാജ്യത്തെ പോലീസിന് കണ്ടെത്താന്‍ സാധിക്കും. പ്രതി സഹകരിക്കുന്നില്ലെങ്കില്‍ ആ രാജ്യത്തെ പോലീസിന് അറസ്റ്റ് ചെയ്യാനാകും.

വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസാണുള്ളത്. ഗൗരവം കണക്കിലെടുത്താന്‍ ദുബായ് പോലീസിന് അറസ്റ്റ് ചെയ്‌തേക്കാം. മാത്രമല്ല, കേരള പോലീസ് ആവശ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ വഴി പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുയോ ആ രാജ്യത്ത് പോയി ചോദ്യം ചെയ്യുകയോ ആവാം. അതേസമയം, വിജയ് ബാബുവിനെതിരെ മറ്റുചില അന്വേഷണങ്ങളും നടക്കുന്നുണ്ട്.

വിജയ് ബാബു ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് പണം ലഭിച്ചത് എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ക്രൈംബ്രാഞ്ചിന് കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് ഇക്കാര്യം പരിശോധിക്കുന്നത്. വരവും ചെലവും ഒത്തുനോക്കി പ്രതി കണക്കില്‍പ്പെടാത്ത പണം സിനിമാ മേഖലയില്‍ മുടക്കിയോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

വിജയ് ബാബുവിനെതിരായ കേസില്‍ പോലീസ് 50ലധികം പേരെ ചോദ്യം ചെയ്തു. ഇതില്‍ പലരില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം. അതേസമയം, വിജയ് ബാബുവിനെതിരെ വീണ്ടും ഫേസ്ബുക്ക് കുറിപ്പിട്ട യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ ഫേസ്ബുക്ക് കുറിപ്പിട്ട എഫ്ബി പേജിന്റെ അഡ്മിനുമായി പോലീസ് ബന്ധപ്പെടുകയും യുവതിയോട് പരാതി നല്‍കാന്‍ ആവശ്യപ്പെടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

about vijay babu

Continue Reading
You may also like...

More in News

Trending

Recent

To Top