Malayalam
അന്ന് ഞാന്‍ കാണാന്‍ പാടില്ലാത്തത് കണ്ടു, പറയാതിരുന്നത് മകള്‍ കാരണം; അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ബാല!
അന്ന് ഞാന്‍ കാണാന്‍ പാടില്ലാത്തത് കണ്ടു, പറയാതിരുന്നത് മകള്‍ കാരണം; അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ബാല!
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബാലയുമായി വേര്‍പിരിഞ്ഞ ശേഷം അമൃത ഏറെക്കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. അതിനുശേഷം ഒരു വര്‍ഷം മുമ്പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായിരുന്നു. എന്നാലിപ്പോള്‍ ഗോപി സുന്ദറും അമൃതയും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്.
അതേസമയം അമൃതയെ കുറിച്ചും ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
അമൃതയുമായി വേര്‍പിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബാല അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
താന്‍ കാണാന്‍ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി.
അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റില്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്‌കേപ്പവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. തനിക്ക് മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നു.
മകള്‍ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്. പിന്നീട് ഗോപി സുന്ദറിനെ കുറിച്ചാണ് ബാല സംസാരിച്ചത്. തന്റെ വീട്ടിലേക്ക് എപ്പോള്‍ വേണെങ്കിലും വരാം പക്ഷെ ഗോപി സുന്ദറിന്റെ വീട്ടില്‍ പോകാന്‍ ധൈര്യമുണ്ടോയെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് ബാല ചോദിച്ചത്.
‘ഗോപി സാര്‍ വേറെ ലോകത്തിലാണ്. എവിഡന്‍സ് എന്റെ കയ്യിലുണ്ട്. ഗോപി സുന്ദറിനെ ഞാന്‍ വിളിച്ചിരുന്നു. നല്ല ഭംഗിയായിട്ട് ഞാന്‍ സംസാരിച്ചു. ഇനി ഇങ്ങനത്തെ കാര്യങ്ങള്‍ നടക്കുമെന്ന് അറിഞ്ഞാല്‍ ഞാന്‍ പോലീസിന് വേണ്ടി വെയിറ്റ് ചെയ്യില്ല. എനിക്കും ഒരു മകളുണ്ടെന്നാണ് ബാല പറഞ്ഞത്. ഗോപി സുന്ദര്‍ തന്നെ പ്രൊഫഷണലി ചതിച്ചിട്ടുണ്ടെന്നും’, ബാല പറയുന്നു.
അടുത്തിടെ ബാല ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ‘വ്യക്തിപരമായി എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. വളരെ മോശം വ്യക്തിയാണ്. എനിക്ക് ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാന്‍ സാധിക്കും. തെറ്റായിട്ടുള്ള ഹ്യൂമണാണ്. ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് സംസാരിക്കാനുളള യാതൊരു അവകാശവും എനിക്ക് ഇല്ല. ഗോപി സുന്ദറിനെ കുറിച്ച് ചോദ്യം ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിച്ചത്.
എന്നെ വ്യക്തിപരമായും ജോലി സംബന്ധമായുമെല്ലാം വളരെ അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വിവാഹത്തിന് മുന്‍പ്. ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞാല്‍ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല’ എന്നും ബാല പറഞ്ഞു. അഭിമുഖത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടിട്ടുണ്ട്. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
അമൃതയുമായി വേര്‍പിരിഞ്ഞശേഷം ബാല രണ്ട് വര്‍ഷം മുമ്പാണ് ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തത്. ഇന്ന് ബാലയുടെ പിറന്നാള്‍ ആയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ ബാല പങ്കിട്ടിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാല പിറന്നാള്‍ ആഘോഷിച്ചത്. ബാലയുടെ പിറന്നാളിനായി സുഹൃത്തുക്കള്‍ വീട് മുഴുവന്‍ അലങ്കരിച്ചിരുന്നു.
ഈ പിറന്നാള്‍ ഇത്രത്തോളം ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങിയത്. അര്‍ച്ചനയെന്ന ബാലയുടെ സുഹൃത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. ‘ജീവിതത്തില്‍ ഒരേയൊരു കാര്യമെ ഞാന്‍ പഠിച്ചിട്ടുള്ളു. ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്‍ക്കുന്ന പത്ത് പേര്‍ മതിയെന്നതാണത്. സ്‌നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല. ഈ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നാണ് ബാല പറഞ്ഞത്.
