Connect with us

തേജസേട്ടന്‍ ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്, നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും ; മാളവിക

TV Shows

തേജസേട്ടന്‍ ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്, നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും ; മാളവിക

തേജസേട്ടന്‍ ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്, നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും ; മാളവിക

തേജസേട്ടന്‍ ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്. നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും ; മാളവിക

ഡാന്‍സിലൂടെ തുടങ്ങി അഭിനയത്തിലും കഴിവ് തെളിയിക്കുകയായിരുന്നു മാളവിക കൃഷ്ണദാസ്. യുവജനോത്സവ വേദികളില്‍ തിളങ്ങിയ താരം റിയാലിറ്റി ഷോകളിലും മത്സരിച്ചിരുന്നു. നായികനായകന് ശേഷമായി അവതാരകയായും മാളവിക തിളങ്ങിയിരുന്നു. ഡാന്‍സിംഗ് സ്റ്റാര്‍സിലെ പ്രധാന താരങ്ങളിലൊരാളാണ് ഇപ്പോള്‍ മാളവിക.

ഇപ്പോൾ ഡാന്‍സിംഗ് സ്റ്റാര്‍സിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളാണ് അന്നയും മാളവിക കൃഷ്ണദാസും. മെന്റര്‍മാരിലൊരാളാണ് ശില്‍പ ബാല. നിങ്ങളെയാണ് എനിക്ക് ഇവിടെ കൂടുതല്‍ ഇഷ്ടമെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട്. അതൊന്ന് മാറ്റിക്കൊടുക്കണമല്ലോ എന്ന് പറഞ്ഞായിരുന്നു ശില്‍പ സംസാരിച്ചത്. അന്നയ്ക്കും മാളവികയ്ക്കുമൊപ്പമുള്ള ശില്‍പയുടെ ക്യുആന്‍ഡ്എ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാളവികയുടെ കല്യാണം എന്നാണ് എന്നായിരുന്നു കുറേപേര്‍ ചോദിച്ചത്. ഡാന്‍സിംഗ് സ്റ്റാര്‍സ് ഫിനാലെ കഴിഞ്ഞയുടന്‍ മാളുവിന്റെ കല്യാണം ഉണ്ടാവുമോ എന്നായിരുന്നു ചോദ്യങ്ങള്‍.

ആകച്വലി ഞാനൊരു കോംപ്ലിക്കേറ്റഡ് സിറ്റുവേഷനിലാണ്. എനിക്കത് എക്‌സ്‌പ്ലെയ്ന്‍ ചെയ്യാനുള്ള സിറ്റുവേഷനായിട്ടില്ലെന്ന് തോന്നുന്നു. സമയമാവുമ്പോള്‍ ഞാന്‍ വഴിയെ അറിയിക്കാം. കല്യാണം എന്തായാലും ഉണ്ടാവും. അതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ല. തേജസേട്ടന്‍ ഡാന്‍സിംഗ് സ്റ്റാര്‍സ് എല്ലാ എപ്പിസോഡും കാണാറുണ്ട്. നല്ലത് നല്ലതാണെന്ന് പറയും, നന്നായില്ലെങ്കില്‍ അതും മുഖത്ത് നോക്കി പറയും. എന്തിനാണ് അങ്ങനെയൊരു എക്‌സപ്രഷന്‍ എന്നൊക്കെ ചോദിക്കാറുണ്ട്. ചിരിച്ച് കളിച്ചാല്‍ മതി, ആറ്റിറ്റിയൂഡ് ഇടുന്നത് വേണ്ട, ഞാനിങ്ങനെ ചിരിച്ച് ഹാപ്പിയായി നില്‍ക്കുന്നത് കാണാനാണ് ഇഷ്ടം. ക്ലാസിക്കല്‍ ഡാന്‍സ് എല്ലാം ഇഷ്ടമാണ് തേജസേട്ടന്.

ആറ്റിറ്റിയൂഡ് കൊടുക്കാന്‍ എനിക്കറിയില്ല. അതെനിക്ക് ചേരില്ല. അതാണ് എക്‌സ്പ്രഷനൊക്കെ അങ്ങനെ വരുന്നത്. എഫേര്‍ട്ട് ഇട്ടാലേ എനിക്ക് ആറ്റിറ്റിയൂഡ് വരുള്ളൂ. എന്തിനാണ് ഈ കുട്ടി ഡാന്‍സ് ചെയ്യുമ്പോള്‍ കണ്ണ് തുറിച്ച് നോക്കുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. അത് മന:പ്പൂര്‍വ്വം വരുന്നതല്ല. പൊതുവെ ക്ലാസിക്കല്‍ ഡാന്‍സേഴ്‌സിന് എക്‌സ്ട്രാ എന്തേലും ചെയ്യുമല്ലോ, അതെനിക്ക് തനിയെ വരുന്നതാണ്. ഓവറാക്കാനായി ചെയ്യുന്നതല്ല അത്. ഡാന്‍സും വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ എനിക്കൊരുപാടിഷ്ടമാണ്. എല്ലാം ഞാന്‍ എന്‍ജോയ് ചെയ്ത് ചെയ്യുന്നതാണ്.

വരുന്നിടത്ത് വെച്ച് കാണാം എന്ന രീതിയിലാണ് ഞാന്‍ പോവുന്നത്. ജീവിതത്തില്‍ ഓരോ സാഹചര്യങ്ങളിലൂടെ പോവുമ്പോഴാണ് നമ്മള്‍ ഓരോന്ന് പഠിക്കുന്നത്. ഈയൊരു സിറ്റുവേഷനില്‍ ഞാന്‍ പഠിച്ച പാഠം ഒന്നും പ്ലാന്‍ ചെയ്യണ്ട. ചെയ്യുന്ന കാര്യം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യുക. വളരെ സന്തോഷത്തോടെ ചെയ്യുന്ന ആളാണ് ഞാന്‍ എന്നുമായിരുന്നു മാളവിക പറഞ്ഞത്.

മാളവികയേയും അന്നയേയും കുറിച്ചുള്ള അഭിപ്രായവും ശില്‍പ പങ്കുവെച്ചിരുന്നു. സ്റ്റേജില്‍ വരുമ്പോള്‍ മത്സരാര്‍ത്ഥി-മെന്റര്‍ ബന്ധമാണ് ഞങ്ങളുടേത്. ഞാന്‍ വിമര്‍ശിച്ചാല്‍ പോലും അവര്‍ അത് സ്വീകരിക്കാറുണ്ട്. ഭയങ്കര ബ്രില്യന്റായ നടിയായി മാറാനുള്ള കഴിവുണ്ട് അന്നയ്ക്ക്. യൂട്യൂബ് ചാനല്‍ തുടങ്ങുന്ന സമയത്ത് എങ്ങനെയാണ് നിര്‍ത്താതെ സംസാരിക്കുക, എനിക്ക് അതിനുള്ള കോണ്‍ഫിഡന്‍സ് ഇല്ലെന്ന് അവള്‍ പറഞ്ഞിരുന്നു. അതൊക്കെ ചോദിക്കുമ്പോള്‍ തന്നെ അവളെ നമുക്ക് മനസിലാവും.

എന്തൊക്കെയാ ഈ പ്രായത്തില്‍ ഈ കുട്ടി ചെയ്യുന്നത് എന്ന് വിഷ്ണുവേട്ടന്‍ മാളുവിനെക്കുറിച്ച് പറയുമ്പോള്‍ എന്നോട് ചോദിക്കാറുണ്ട്. ശരിക്കും ഞാന്‍ അപ്രീഷ്യേറ്റ് ചെയ്യും. ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ഒരു പെണ്‍കുട്ടിയെ അഭിനന്ദിക്കണമെങ്കില്‍ അവള്‍ക്ക് കുറേ പ്രത്യേകതകളുണ്ടാവും. യൂട്യൂബില്‍ മാത്രമല്ല ജീവിതത്തിലും മാതൃകയാണ് അവള്‍. ഇവളെ ആലോചിച്ച് ടെന്‍ഷനടിക്കേണ്ടെന്ന് ഞാന്‍ അവളുടെ അമ്മയോട് പറയാറുണ്ട്. പ്രവര്‍ത്തിയിലും ചിന്തയിലുമൊന്നും മാളു കുഞ്ഞുകുട്ടിയല്ല. എപ്പോഴും അവളോട് റെസപെക്ടും ഇഷ്ടവും മാത്രം എന്നായിരുന്നു ശില്‍പ പറഞ്ഞത്.

Continue Reading
You may also like...

More in TV Shows

Trending