Connect with us

പിന്തുണ കുറവ്; ഇത്തവണ പുറത്ത് പോകുന്നത് ഷക്കീല?

Malayalam

പിന്തുണ കുറവ്; ഇത്തവണ പുറത്ത് പോകുന്നത് ഷക്കീല?

പിന്തുണ കുറവ്; ഇത്തവണ പുറത്ത് പോകുന്നത് ഷക്കീല?

വിവിധ ഭാഷകളില്‍ ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോള്‍ തെലുങ്കില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ മത്സരാര്‍ഥിയും മികച്ച പ്രകടനവുമായി ഷോയില്‍ മുന്‍നിരയിലെത്താനുള്ള ശ്രമത്തിലാണ്. ആരൊക്കെയാകും ബിഗ് ബോസ് തെലുങ്ക് ഷോയില്‍ നിന്ന് ഇനി പടിയിറങ്ങേണ്ടി വരിക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

എവിക്ഷന്‍ പട്ടിക ബിഗ് ബോസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ശിവജി, പ്രശാന്ത്, രാധിക, തേജ, അമര്‍ ഷക്കീല, ഗൗതം, ശോഭ, പ്രിന്‍സ് എന്നിവരാണ് നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. എവിക്ഷനുള്ള വോട്ടിംഗ് നേരത്തെ തുടങ്ങിയിട്ടുണ്ട്. ഷക്കീല, ഗൗതം, പ്രിന്‍സ് എന്നിവരെയാണ് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ താരതമ്യേന ദുര്‍ബലരായി കാണുന്നത് എന്നതിനാലും പിന്തുണ കുറവായതിനാലും ഇവരില്‍ ആരെങ്കിലും പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമാണ് സംസാരം.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങള്‍ ടോളിവുഡ് ഡോട് കോം നേരത്തെ പുറത്തുവിട്ടിരുന്നു. ബിഗ് ബോസ് സീസണ്‍ ഏഴിലെ ആദ്യ മത്സരാര്‍ഥിയും നടിയുമായ പ്രിയങ്ക ജെയിന് പ്രതിഫലം 2.5 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. അത്ര പ്രശസ്!തയല്ലാത്ത നടി രാധികയ്!ക്ക് ഷോയില്‍ രണ്ട് ലക്ഷമാണ് പ്രതിഫലം. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയ്ക്കായി ശോഭാ ഷെട്ടിക്കായി പ്രതിഫലം 2.5 ലക്ഷം ലഭിക്കുമ്പോള്‍ നടി കിരണ്‍ റാത്തൂറിന് മൂന്ന് ലക്ഷമാണ്.

ഷക്കീലയ്!ക്ക് ലഭിക്കുന്നത് 3.5 ലക്ഷമാണ്. കൊറിയോഗ്രാഫര്‍ ആട്ട് സന്ദീപ് പ്രതിഫലമായി വാങ്ങിക്കുന്നത് 2.75 ലക്ഷമാണ്. നടന്‍ ശിവജിക്ക് നാല് ലക്ഷമാണ്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്നതും ശിവജിയാണ്. റൈതു ബിദ്ദ, പല്ലവി പ്രശാന്ത് എന്നിവര്‍ക്ക് ഓരോ ലക്ഷം പ്രതിഫലമായി ലഭിക്കുമ്പോള്‍ യൂട്യൂബറും കൊമേഡിയനുമായ തേജിന് 1.5 ലക്ഷവുമാണ്. ഗൗതം കൃഷ്!ണയ്ക്കും പ്രിന്‍സ് യവാറിനും ഷോയിലെ പ്രതിഫലം 1.75 ലക്ഷവുമാണ്. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയില്‍ കുറഞ്ഞ പ്രതിഫലം പല്ലവി പ്രശാന്തിനും റൈതു ബിദ്ദയ്ക്കുമാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading
You may also like...

More in Malayalam

Trending