Connect with us

ഭാഗ്യയുടെ വിവാഹാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദിലീപും കാവ്യയും, മീനാക്ഷി എവിടെയെന്ന് ചോദ്യം; ചിത്രങ്ങള്‍ പങ്കുവെച്ച് മാധവ് സുരേഷ്

Malayalam

ഭാഗ്യയുടെ വിവാഹാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദിലീപും കാവ്യയും, മീനാക്ഷി എവിടെയെന്ന് ചോദ്യം; ചിത്രങ്ങള്‍ പങ്കുവെച്ച് മാധവ് സുരേഷ്

ഭാഗ്യയുടെ വിവാഹാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദിലീപും കാവ്യയും, മീനാക്ഷി എവിടെയെന്ന് ചോദ്യം; ചിത്രങ്ങള്‍ പങ്കുവെച്ച് മാധവ് സുരേഷ്

മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി തന്റെ മൂത്ത മകളുടെ വിവാഹത്തിരക്കുകളിലാണ്. രാഷ്ട്രീയത്തിലെയും സിനിമയിലെയും തിരക്കുകള്‍ക്ക് താത്കാലിക വിരാമമിട്ട് കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങള്‍ ആഘോഷകരമാക്കുകയാണ് നടന്‍. താരത്തിന്റെ വീട്ടിലെ ആദ്യത്തെ വിവാഹമാണ് നടക്കാന്‍ പോകുന്നത്. ഈ വരുന്ന 17 ന് ഗുരുവായൂര്‍ വെച്ചാണ് വിവാഹം. നാലു മക്കളില്‍ മൂത്തയാളായ ഭാഗ്യ സുരേഷ് ശ്രേയസ് മോഹന്റെ ഭാര്യയായി ജീവിതം ആരംഭിക്കുമ്പോള്‍ വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തും. മോദി മാത്രമല്ല, സിനിമാ രാഷ്ട്രീയ രംഗത്തുള്ള മിക്ക പ്രമുഖരും ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സംഗീത്, മെഹന്ദി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഹാന കൃഷ്ണയും കുടുംബവും അടക്കം നിരവധി സെലിബ്രിറ്റികള്‍ എത്തിയിരുന്നു. ഇപ്പോഴിതാ കുറച്ച് ദിവസം മുമ്പ് തന്നെ കുടുംബസമേതം ദിലീപ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. സുരേഷ് ഗോപിയുടെ നാല് മക്കളില്‍ മൂന്നാമനായ മാധവ് സുരേഷാണ് ദിലീപും കാവ്യ മാധവും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സന്തോഷം പങ്കിട്ടത്.

ദിലീപിനും കാവ്യക്കും ഒപ്പം മാധവ് സുരേഷും അമ്മ രാധികയും സഹോദരിമാരായ ഭാഗ്യയും ഭാവ്‌നിയും നില്‍ക്കുന്ന ചിത്രങ്ങളാണ് മാധവ് പങ്കുവെച്ചത്.
ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി ദിലീപും കാവ്യയും സുരേഷ് ഗോപിയുടെ കുടുംബം സന്ദര്‍ശിച്ച ചിത്രങ്ങളാണിത്. പക്ഷെ ചിത്രങ്ങളില്‍ എവിടെയും മീനാക്ഷിയേയും മഹാലക്ഷ്മിയേയും കണ്ടില്ല. കഴിഞ്ഞ ദിവസം മഞ്ഞ സ്ലീവ്‌ലെസ് സല്‍വാറില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ മീനാക്ഷി പങ്കിട്ടപ്പോള്‍ ഭാഗ്യയുടെ മെഹന്ദി ഫങ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉള്ള ചിത്രങ്ങളാണോയെന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മാധവിന്റെയും ഭാഗ്യയുടെയും ഭാവ്‌നിയുടെയും രാധികയുടെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗോകുലിനെയും സുരേഷ് ഗോപിയേയും മിസ് ചെയ്യുന്നുവെന്നാണ് മറ്റ് ചില ആരാധകര്‍ കമന്റായി കുറിച്ചത്. മകളുടെ സംഗീതില്‍ ചില തിരക്കുകളാല്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നില്ല. വീഡിയോ കോളിലെത്തിയാണ് സംഗീത് ആഘോഷത്തില്‍ സുരേഷ് ഗോപി പങ്കുകൊണ്ടത്.

അതേസമയം ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മാധവിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായതോടെ മീനാക്ഷിക്കൊപ്പമുള്ള മാധവിന്റെ പഴയൊരു ചിത്രം കുത്തിപ്പൊക്കി എത്തിയിരിക്കുകയാണ് ആരാധകര്‍. മുമ്പൊരിക്കല്‍ ഒരു വിവാഹ ചടങ്ങിനിടയില്‍ നിന്നും ദിലീപിന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മാധവ് പങ്കുവെച്ചിട്ടുണ്ടായിരുന്നു. അതാണ് ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

അന്ന് ദിലീപിനൊപ്പം മകള്‍ മീനാക്ഷിയുമുണ്ടായിരുന്നു. മാധവിനെയും മീനാക്ഷിയെയും ഇടവും വലവും നിര്‍ത്തിയുള്ള ദിലീപിന്റെ ചിത്രം അന്ന് വൈറലായിരുന്നു. അന്ന് മകള്‍ക്കായി ദിലീപ് കണ്ടെത്തിയ വരന്‍ എന്നൊക്കെ തലക്കെട്ട് നല്‍കിയാണ് മാധവിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള ഗോകുലിന്റെ ചിത്രങ്ങള്‍ പ്രചരിക്കുമ്പോള്‍ വീണ്ടും സംശയങ്ങളും ആരാധകരുടെ മനസില്‍ ഉണ്ടാവുകയാണ്.

മാത്രമല്ല ഇതുവരെയും ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി നടത്തിയ ചടങ്ങുകളുടെ ദൃശ്യങ്ങളോ ഫോട്ടോകളോ മാധവ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ മാത്രം പങ്കുവെച്ചതിനാലാണ് ആരാധകര്‍ക്കിടയില്‍ പുതിയ സംശയത്തിന് ഇടവരുത്തിയത്. നിരവധി പേര്‍ ഇതേ കുറിച്ചുള്ള പല പോസ്റ്റുകളിലും കമന്റുകളായി ചോദിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മാധവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷവും പങ്കുവെച്ചെരുന്നു. പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നില്‍ നില്‍ക്കാനായത് ആവേശകരമായ അനുഭവമായിരുന്നുവെന്നാണ് മാധവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്. പ്രധാനമന്ത്രിയ്ക്കും അച്ഛനും സഹോദരി ഭാവ്‌നിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവ് സുരേഷിന്റെ കുറിപ്പ്.

തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം. നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രം നടന്‍ സുരേഷ് ഗോപിയും പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നത്. സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഇളയ ആളാണ് നടന്‍ കൂടിയായ മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. വിന്‍സെന്റ് സെല്‍വയുടെ സംവിധാനത്തില്‍ മാധവ് സുരേഷ് നായകനായി എത്തുന്ന ‘കുമ്മാട്ടിക്കളി’ അണിയറയില്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെ.എസ്.കെ എന്ന ചിത്രവും പുരോഗമിക്കുകയാണ്.

More in Malayalam

Trending