Connect with us

പട്ടും വളയും നേടിയെടുക്കാൻ വെറും ഒറ്റുകാരന്റെ റോൾ എടുക്കല്ലേ മേനോനെ …ജനം താരാട്ട് പാടി ഉറക്കും; ബാലചന്ദ്രമേനോനോട് എം.എ നിഷാദ്

Malayalam Breaking News

പട്ടും വളയും നേടിയെടുക്കാൻ വെറും ഒറ്റുകാരന്റെ റോൾ എടുക്കല്ലേ മേനോനെ …ജനം താരാട്ട് പാടി ഉറക്കും; ബാലചന്ദ്രമേനോനോട് എം.എ നിഷാദ്

പട്ടും വളയും നേടിയെടുക്കാൻ വെറും ഒറ്റുകാരന്റെ റോൾ എടുക്കല്ലേ മേനോനെ …ജനം താരാട്ട് പാടി ഉറക്കും; ബാലചന്ദ്രമേനോനോട് എം.എ നിഷാദ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടിയെ വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ ബാലചന്ദ്ര മേനോന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു . ഇപ്പോൾ ഇതാ ബാലചന്ദ്രമേനോനെ കടുത്ത ഭാഷയിൽ വിമർശിച്ച് സംവിധായകൻ എം.എ നിഷാദ്

പൗരത്വ നിയമ ഭേദഗതി ലോക്‌സഭയും രാജ്യസഭയും പാസ്സാക്കി. പിന്നീട്‌ പിന്നീട് രാഷ്ട്രപതി ഒപ്പുവച്ച ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവുന്നതാണെന്ന് തനിക്ക് സംശയമുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ചാണകകുഴിയിൽ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാൽ,ആളുകൾ ചിരിയോട് ചിരിയായിരിക്കും…അവർ ചിലപ്പോൾ വിചാരണയും ചെയ്യുമെന്നാണ് നിഷാദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-‘ദേ ഇങ്ങോട്ട് നോക്കിയേ…കാര്യം നിസ്സാരമാ..പക്ഷെ പ്രശ്നം ഗുരുതരമാണല്ലോ മേനനേ..മേനോൻ തന്റ്രെ മണിച്ചെപ്പ് തുറന്ന്,നയം വ്യക്തമാക്കിയിട്ടുണ്ട്…സ്വന്തമായിട്ട് കുഴപ്പമുണ്ടോ എന്ന് നാട്ടുകാരോട് ചോദിച്ചാൽ,ഇങ്ങനെ ചാണകകുഴിയിൽ കിടന്ന് കണ്ടതും കേട്ടതും വിളിച്ച് പറഞ്ഞാൽ,ആളുകൾ ചിരിയോട് ചിരിയായിരിക്കും…അവർ ചിലപ്പോൾ വിചാരണയും ചെയ്യും. മേനോൻ പണ്ടേ പൈങ്കിളി കഥയിൽ മിടുക്കനായത് കൊണ്ട്,കേരളത്തിൽ ഈ വക ജല്പനങ്ങളൊക്കെ കേൾക്കാത്ത ശബ്‌ദങ്ങളുമായിരിക്കും. പൗരത്വ ഭേദഗതി നിയമം എന്താണെന്ന് വാചക കസർത്ത് നടത്തുന്ന മേനൻ ഒന്നു വിശദീകരിക്കാമോ…ഒരു ജനതയുടെ അതി ജീവനത്തിന്റെ പ്രശ്‌നമാണിത് മേനോനേ..
ഒറ്റ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാൽ മതി,ഭരണഘടനക്ക് വിരുദ്ധമായി,ഒരു മതത്തേ മാത്രം ഒഴിവാക്കി കൊണ്ടുളള നിയമത്തേ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ ? അതിന് മാത്രം ഉത്തരം തന്നാൽ മതി..
ദാറ്റ്സ് ആൾ യുവർ ഓണർ !!

NB
പട്ടും വളയും നേടിയെടുക്കാൻ ,വെറും ഒറ്റുകാരന്റെ റോൾ എടുക്കല്ലേ മേനോനെ ആ വേഷം നിങ്ങൾക്ക് ഒട്ടും ചേരില്ല…
ഇവിടെ ജനം ഒറ്റക്കെട്ടാണ്,ജാതിക്കും മതത്തിനും അതീതമായി,അതിന്റെ ഇടക്ക് കോലിട്ട് ഇളക്കരുതേ…ജനം താരാട്ട് പാടി ഉറക്കും,ജന്മാന്തരങ്ങളോളം..’.

MA NISHAD FACEBOOK POST

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top