Connect with us

ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ ‘ലൂസിഫര്‍’ ഓൺലൈനിൽ ചോര്‍ന്നു…

Interesting Stories

ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ ‘ലൂസിഫര്‍’ ഓൺലൈനിൽ ചോര്‍ന്നു…

ലൈവ് സ്ട്രീമിങ്ങിന് പിന്നാലെ ‘ലൂസിഫര്‍’ ഓൺലൈനിൽ ചോര്‍ന്നു…

”ലൂസിഫര്‍”200 കോടി ക്ലബിൽ കയറിയിരിക്കുകയാണ്. അമ്പതു ദിവസം പിന്നിടുമ്പോഴേക്കും തിയേറ്ററുകളില്‍ തരംഗമായി തീര്‍ന്നിരിക്കുകകയാണ് ലൂസിഫര്‍. ചിത്രം ഇന്ന് ആമസോണ്‍ പ്രൈമിലൂടെ ലൈവായി സ്ട്രീം ചെയ്തിരുന്നു. ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയുള്ള കോപ്പികള്‍ ചോര്‍ന്നെന്നാണ് ലഭിക്കുന്ന വിവരം. തമിഴ് റോക്കേഴ്‌സ് ഉള്‍പ്പടെയുള്ള വെബ്‌സൈറ്റുകളില്‍ ചിത്രത്തിന്‍റെ മികച്ച കോപ്പി പ്രത്യക്ഷപ്പെട്ടിട്ടു കഴിഞ്ഞു. 

13 കോടി രൂപയ്ക്ക് ആമസോണിന് ലൈവ് സ്ട്രീമിങ്ങിന് കൊടുത്തത് അബദ്ധമായിപ്പോയെന്നാണ് ഇതോടെ ആരാധകര്‍ ഫേസ്ബുക്കിൽ കമന്‍റുകളിടുന്നത്. 200 കോടി എന്ന വലിയ നേട്ടം സ്വന്തമായെങ്കിലും തിയേറ്ററുകളില്‍ 100 ദിവസം ഓടേണ്ട ചിത്രത്തെ ലൈവ് സ്ട്രീമിങ്ങ് ബാധിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. 

നിര്‍മ്മാതാക്കള്‍ കുറച്ചുകൂടി കടന്നുചിന്തിക്കണമായിരുന്നെന്നും ആരാധകര്‍ ആവശ്യമുയര്‍ത്തിയിരിക്കുകയാണ്. ഇത്ര തിടുക്കത്തില്‍ ചിത്രം ലൈവ് സ്ട്രീം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ലൈവ് സ്ടീം ചെയ്തതിനെതിരെ തിയേറ്റര്‍ ഉടമകള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപി എഴുതി മോഹൻലാൽ അഭിനയിച്ച ചിത്രം മാര്‍ച്ച് 28-നാണ് പ്രദര്‍ശനത്തിനെത്തിയത്. ആന്‍റണി പെരമ്പാവൂരാണ് ആശിര്‍വ്വാദ് സിനിമാസിന്‍റെ ബാനറിൽ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

lucifer-live-streaming-in-amazon-prime-leaked-online.

More in Interesting Stories

Trending

Recent

To Top