Connect with us

തനിയ്‌ക്കെതിരെ വന്ന ലൈം ഗിക പീ ഡന പരാതിയ്ക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണം; സംവിധായകന്‍ ലിജു കൃഷ്ണ

Malayalam

തനിയ്‌ക്കെതിരെ വന്ന ലൈം ഗിക പീ ഡന പരാതിയ്ക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണം; സംവിധായകന്‍ ലിജു കൃഷ്ണ

തനിയ്‌ക്കെതിരെ വന്ന ലൈം ഗിക പീ ഡന പരാതിയ്ക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണം; സംവിധായകന്‍ ലിജു കൃഷ്ണ

കഴിഞ്ഞ ദിവസമായിരുന്നു സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പടവെട്ട് എന്ന നിവിന്‍ പോളി ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണ രംഗത്തെത്തുന്നത്. തനിയ്‌ക്കെതിരെ വന്ന ലൈം ഗിക പീ ഡന പരാതിയ്ക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണമെന്ന് ലിജു കൃഷ്ണ പറഞ്ഞു.

പീ ഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കണം എന്നാണ് ലിജു കൃഷ്ണ പറയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലിജു കൃഷ്ണയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സിനിമാ പ്രവര്‍ത്തക കൂടിയായ യുവതി രംഗത്തെത്തിയത്. സിനിമയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി തന്നെ ലൈം ഗികമായി പീ ഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി ആരോപിച്ചത്. യുവതിയുടെ പാരതിയില്‍ കേസ് എടുക്കുകയും സംവിധായകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ലിജു കുറ്റം സമ്മതിച്ചിരുന്നു.

2018ല്‍ ആണ് പടവെട്ട് സിനിമ എഴുത്ത് പൂര്‍ത്തീകരിച്ചത്. സണ്ണി വെയിന്റെ ഫ്‌ലാറ്റില്‍ താമസിച്ചാണ് കഥ എഴുതിയത്. നിവിന്‍ പോളിയോട് കഥ പറഞ്ഞു. നിവിന്‍ അപ്പോള്‍ അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസിന് കഥ കേള്‍ക്കണം എന്ന് പറഞ്ഞു.

ഗീതുവിനോട് കഥ പറഞ്ഞു. മൂന്ന് ദിവസം വിളിച്ച ശേഷം ആണ് കഥ കേട്ടത്. ആദ്യ പകുതിയില്‍ കറക്ഷന്‍സ് ഉണ്ട് എന്ന് പറഞ്ഞു. എന്നാല്‍ കൃത്യമായ വിശദീകരണം പറഞ്ഞില്ല. കറക്ഷന്‍സ് ചെയ്തില്ലെങ്കില്‍ സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ തയ്യാറല്ല എന്നും ഗീതു പറഞ്ഞു. ഷൂട്ടിങ് തുടങ്ങി പല തവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായി അറിഞ്ഞുവെന്ന് ലിജു പറഞ്ഞു.

പ്രതിസന്ധിയില്‍ നിന്ന സമയത്താണ് സരിഗമ പ്രൊഡക്ഷന്‍സ് സിനിമ ഏറ്റെടുത്തത്. സിനിമ പുറത്തിറങ്ങുമ്പോള്‍ ഇതുവരെ ഉണ്ടായ പ്രതിസന്ധി മാധ്യമങ്ങളോട് പുറത്തു പറയാന്‍ തീരുമാനിച്ചു . സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അര മണിക്കൂറോളം സംസാരിച്ചു. മദ്യ ലഹരിയില്‍ ഗീതു ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങള്‍ പുറത്തു പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട് പറയുമെന്ന് ഞാന്‍ ഗീതുവിനോട് വ്യക്തമാക്കി. നായകന്‍ നിവിന്‍ പോളിയും നിര്‍മാതാക്കളില്‍ ഒരാളായ സണ്ണി വെയിനും തനിക്കൊപ്പം നിന്നുവെന്നും ഗീതുവിനും ഒപ്പമുള്ളവര്‍ക്കും എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു കൂട്ടിച്ചേര്‍ത്തു. ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ അറിയിച്ചു.

Continue Reading
You may also like...

More in Malayalam

Trending