Malayalam
മുന്‍ ജീവനക്കാരനെ മൂന്നു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഏക്ത കപൂര്‍
മുന്‍ ജീവനക്കാരനെ മൂന്നു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഏക്ത കപൂര്‍
ബോളിവുഡ് സിനിമാ മേഖലയ്‌ക്കേറെ സുപരിചിതയായ നിര്‍മാതാവാണ് ഏക്ത കപൂര്‍. ഇപ്പോഴിതാ മുന്‍ ജീവനക്കാരനെ മൂന്നു മാസമായി കാണാനില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഏക്ത കപൂര്‍. ഏക്തയുടെ നിര്‍മാണ കമ്പനിയായ ബാലാജി ടെലിഫിലിമിന്റെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുല്‍ഫിക്കര്‍ അഹ്മദ് ഖാനെയാണ് കാണാതായത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സഹായം തേടിയത്. സുല്‍ഫിക്കറിനെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഏക്തയുടെ പോസ്റ്റ്. കെനിയയിലെ നെയ്‌റോബിയില്‍ വച്ചാണ് മൂന്നു മാസം മുന്‍പ് സുല്‍ഫിക്കറിനെ കാണാതാകുന്നത്.
അഭ്യന്തര വിഭാഗത്തിനോടും കെനിയ റെഡ് ക്രോസിനോടുമാണ് സഹായം അഭ്യര്‍ത്ഥിച്ചത്. നടന്‍ കരണ്‍ കുന്ദ്രയും ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സുല്‍ഫിക്കറുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് കരണ്‍ കുറിച്ചത്.
75 ദിവസമായി അദ്ദേഹത്തെ കാണാനില്ലെന്നും തങ്ങള്‍ ആശങ്കയിലാണെന്നും താരം വ്യക്തമാക്കി. ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം സുല്‍ഫിക്കറിനൊപ്പം ഇന്ത്യക്കാരനായ മൊഹമ്മദ് സൈദ് സമി കിദൈ്വയേയും ഒരു ടാക്‌സി െ്രെഡവറിനേയും കൂടി കാണാതായിട്ടുണ്ട്.
