നഷ്ടപെട്ട ആ ഭാഗ്യം സുമിത്രയെ തേടി വീണ്ടും എത്തുന്നു ;ട്വിസ്റ്റുമായി കുടുംബവിളക്ക്
വേദിക പരിശ്രമിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് രണ്ട് മൂന്ന് ദിവസത്തിനകം സിദ്ധാര്‍ത്ഥിന് പുറത്തിറങ്ങാനായി സാധിച്ചു. എന്നാല്‍ പുറത്തിറക്കിയ വേദിക കണക്ക് പറഞ്ഞ് സിദ്ധുവിനെയും പ്രേക്ഷകരെയും വെറുപ്പിയ്ക്കുന്നു. വേദിക ആഗ്രഹിച്ചത് പോലെ നന്ദി സൂചകമായി സിദ്ധാര്‍ത്ഥിന് വേദികയോട് സ്‌നേഹം കവിഞ്ഞൊഴുകുന്നൊന്നും ഇല്ല. അത്ര മാത്രമല്ല വേദികയോടുള്ള പഴയ നിലപാടില്‍ യാതൊരു മാറ്റവും ഇല്ല.
ജയിലില്‍ സഹ തടവുകാരുടെ അടിയും വഴക്കും എല്ലാം സഹിച്ച് പുറത്തിറങ്ങിയിട്ടും, നാണം കെട്ടിട്ടും സിദ്ധുവിന്റെ പെരുമാറ്റത്തില്‍ മാറ്റമില്ല. അതിനിടയില്‍ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ജോലി തിരിച്ച് നേടി കൊടുക്കാനും വേദിക ശ്രമിയ്ക്കുന്നുണ്ട്. പക്ഷെ സാധിച്ചില്ല. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഓഫീസില്‍ പോയി സംസാരിക്കാം എന്ന് സിദ്ധു കരുതി. എന്നാല്‍ ഓഫീസില്‍ എത്തിയപ്പോള്‍ അപമാനമാണ് നേരിടേണ്ടിയിരുന്നത്.