Connect with us

കൂടെവിടെയിലെ പ്രണയനിമിഷങ്ങൾ! ; സൂര്യ ഋഷിയുടെ പ്രണയം തിരിച്ചറിയുന്നു ? ശ്വാസമടക്കിപ്പിടിച്ച് ആരാധകർ!

Malayalam

കൂടെവിടെയിലെ പ്രണയനിമിഷങ്ങൾ! ; സൂര്യ ഋഷിയുടെ പ്രണയം തിരിച്ചറിയുന്നു ? ശ്വാസമടക്കിപ്പിടിച്ച് ആരാധകർ!

കൂടെവിടെയിലെ പ്രണയനിമിഷങ്ങൾ! ; സൂര്യ ഋഷിയുടെ പ്രണയം തിരിച്ചറിയുന്നു ? ശ്വാസമടക്കിപ്പിടിച്ച് ആരാധകർ!

ജനപ്രീയ പരമ്പരയാണ് കൂടെവിടെ. തുടക്കത്തില്‍ 15 മിനുറ്റ് മാത്രമേ പരമ്പരയുടെ സംപ്രേക്ഷണം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട് പരമ്പരയുടെ സമയം സാധാരണഗതിയിലേക്ക് എത്തി. മികച്ച പ്രതികരണങ്ങള്‍ തുടക്കം മുതല്‍ തന്നെ നേടാന്‍ പരമ്പരയ്ക്ക് സാധിച്ചിരുന്നു. നടന്‍ കൃഷ്ണകുമാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയില്‍ രംഗത്തേക്ക് തിരികെ വന്ന പരമ്പരയായിരുന്നു കൂടെവിടെ എന്നതും ശ്രദ്ധേയമാണ്.

നാല് പേരുടെ കഥയാണ് പരമ്പര പറയുന്നത്. പഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെ പോകുമ്പോള്‍ വെല്ലുവിൡള്‍ നേരിടുന്ന സൂര്യയാണ് പരമ്പരയിലെ നായിക. സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി ടീച്ചറുടേയും ആദിത്യന്‍ സാറിന്റേയും മകനും സൂര്യയുടെ അധ്യാപകനുമായ ഋഷിയാണ് പരമ്പരയിലെ നായകന്‍. സൂര്യയും ഋഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

പരമ്പരയുടേതായി പുറത്തുവരുന്ന പ്രോമോ വീഡിയോയ്ക്ക് പോലും ഏറെ ആരാധകരാണുള്ളത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഋഷിയും സൂര്യയും സംസാരിക്കുന്ന വാക്കുകൾക്കാണ് ആരാധകർ കാത്തിരിക്കുന്നത്. വളരെയധികം പ്രണയം ഒളിപ്പിക്കുന്ന അവരുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രാസമാണെന്നാണ് ആരാധകർ പറയുന്നത്.

ഇന്നത്തെ എപ്പിസോഡിൽ തുടക്കം തന്നെ കാണിക്കുന്നത് ഋഷിയും സൂര്യയും വീട്ടിലേക്ക് പോകുന്ന ദൃശ്യമാണ്. പോകുന്ന വഴി രണ്ടുപേരും പരസ്പരം നോക്കുന്നുണ്ട്. സൂര്യയുടെ ടെൻഷൻ കണ്ടിട്ട് ഋഷി ആശ്വസിപ്പിക്കുകയാണ്.

ജീവിതത്തിൽ എല്ലാം ഉണ്ടോ എന്നുചോദിച്ചാൽ ഉണ്ട്, പക്ഷെ ഒന്നിനും ഒരു പൂർണ്ണതയുമില്ല. എന്തോ എവിടെയോ മിസ് ചെയ്യുന്നപോലെ എന്നായിരുന്നു സൂര്യ പറഞ്ഞത്. എന്നാൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാത്തവർ ഉണ്ട്, അവരെ കുറിച്ചോർക്കുക . അവരെ വച്ച് നോക്കുമ്പോൾ താൻ ഭാഗ്യവതിയാണ്. താൻ ചെല്ലുന്നതും കാത്തിരിക്കുന്ന വീടും അവിടെ തന്നെ സ്നേഹിക്കാൻ കാത്തിരിക്കുന്ന വീട്ടുകാരുമുണ്ടല്ലോ അതുപോരെ എന്നായിരുന്നു ഋഷി ചോദിച്ചത്.

ഇത് കേട്ട് ഒട്ടും വിട്ടുകൊടുക്കാതെ ഇതെല്ലം സാറിനുമുണ്ടല്ലോ അപ്പോൾ സാർ ഹാപ്പിയല്ലേ എന്നായിരുന്നു സൂര്യ ചോദിച്ചത്. എന്നാൽ അതിനു ഋഷി കിടിലം മറുപടിയാണ് കൊടുത്തിരിക്കുന്നത്. താൻ വളരെ ഹാപ്പിയാണ്. പക്ഷെ ഒരു പ്രശ്നമുണ്ട്. ആത്മാർഥമായി സ്നേഹിക്കുന്നവരെയും ആത്മാർത്ഥത നടിക്കുന്നവരെയും ഒരു തട്ടിൽ വെക്കാനാകില്ലല്ലോ എന്നായിരുന്നു ഋഷി ചോദിച്ചത്. അപ്പോൾ ആത്മാർഥമായി സ്നേഹിക്കുന്നവരെ തിരിച്ചും ആത്മാർത്ഥമായി സ്നേഹിക്കൂ എന്നായിരുന്നു സൂര്യയുടെ മറുപടി.

അപ്പോഴും ഋഷിയുടെ പ്രശ്നം തീർന്നില്ല. ആത്മാർഥമായി സ്നേഹിക്കുന്നവർ ആ സ്നേഹം തിരിച്ചറിയാതെ പോയാൽ എന്തുചെയ്യാനാകും എന്നായിരുന്നു ഋഷി ചോദിച്ചത്. ഇത് കേട്ടയുടൻ സൂര്യ വല്ലാതെ ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്തിനാണ് ചിരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ സൂര്യ പറഞ്ഞത് ആത്മാർത്ഥമായി സ്നേഹിക്കുന്നത് അനൗൺസ് ചെയ്തു നടക്കേണ്ടതില്ലന്നായിരുന്നു.

പിന്നീട് രണ്ടാളും പരസ്പരം അവരുടെ സ്നേഹം മനസിലാക്കാത്തതിന്റെ വിഷമം സ്വയം പറയുന്നതും കാണിക്കുന്നുണ്ട്. പിന്നീട് ഋഷി കാശിനായി എറ്റിഎമ്മിൽ കയറേണ്ടന്നും ആവശ്യത്തിനുള്ള ക്യാഷ് എടുത്തോളൂ എന്ന് പറഞ്ഞും ഋഷിയുടെ പേഴ്‌സ് സൂര്യയ്ക്ക് കൊടുക്കുന്നു. വേണ്ടന്നുപറയുന്നെങ്കിലും സൂര്യ വാങ്ങാൻ നിർബന്ധിതയാകുകകയാണ് .

പേഴ്സിൽ സൂര്യ വരച്ചുകൊടുത്ത ചിത്രം ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നത് കാണുമ്പോൾ സൂര്യ അതിശയിക്കുന്നുണ്ട്. ഇത് എന്നോടുള്ള സ്നേഹമാണോ അതോ ഈ പടം വരച്ച ചിത്രകാരിയോടുള്ള വെറും കൗതുകമോ എന്ന് സ്വയം ചോദിച്ച് അമ്പരക്കുന്ന സൂര്യയെയാണ് പിന്നീട് കാണിക്കുന്നത്. പുതിയ പ്രോമോ വീഡിയോ വളരെപ്പെട്ടെന്നുതന്നെ ആരാധകർ ഏറ്റെടുക്കുകയുണ്ടായി. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് വരുന്ന കൂടുതൽ കമെന്റുകളും .

ABOUT KOODEVIDE

More in Malayalam

Trending

Recent

To Top