Malayalam Breaking News
കൊച്ചുണ്ണി 100 ദിവസത്തിലേക്ക് കുതിക്കുന്നു; നന്മ നിറഞ്ഞ കള്ളന്റെ വിജയം
കൊച്ചുണ്ണി 100 ദിവസത്തിലേക്ക് കുതിക്കുന്നു; നന്മ നിറഞ്ഞ കള്ളന്റെ വിജയം
കൊച്ചുണ്ണി 100 ദിവസത്തിലേക്ക് കുതിക്കുന്നു;നന്മ നിറഞ്ഞ കള്ളന്റെ വിജയം
കായം കുളം കൊച്ചുണ്ണി സിനിമ ഇറങ്ങിയിട്ട് 100 ലേക്ക് എത്താറായി. ബുധനാഴ്ച 70 ദിവസം പൂർത്തിയാകും . നിവിൻ പോളി തന്റെ ഇൻസ്റാഗ്രാമിലൂടെ ഈ കാര്യം പങ്കുവച്ചു. ഒക്ടോബർ 31 നായിരുന്നു ചിത്രത്തിന്റെ റിലീസ്.
മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തിയത്. 161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.കേരള ചരിത്രത്തിലെ റോബിന്‍ഹുഡ് കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ വരവും സിനിമയെ വളരെ മികച്ചതാക്കാൻ സഹായിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
ചിത്രത്തില്‍ കൊച്ചുണ്ണിയെന്ന കഥാപാത്രത്തെയായിരുന്നു നിവിന്‍ അവതരിപ്പിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. കള്ളനാകുന്നതിന് മുൻപുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം പറഞ്ഞത്.
പ്രിയ ആനന്ദ്, കന്നട നടി പ്രിയങ്ക തിമ്മേഷ്, ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണംചെയ്തത് .
നിവിന് മുൻപ് സത്യനായിരുന്നു വെള്ളിത്തിരയില്‍ ആദ്യമായി കായംകുളം കൊച്ചുണ്ണിയായത്. സത്യനെ നായകനാക്കി 1966ല്‍ പി.എ.തോമസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.
kochunni sucessessfully running
