Connect with us

“കേരളത്തിലെ പ്രളയം എന്നെ മാനസികമായി ഉലച്ചു….” പരിഹസിച്ചവരുടെ വാ അടപ്പിച്ച് കോടികള്‍ സംഭവന നല്‍കി സല്‍മാന്‍ ഖാന്‍

Malayalam Breaking News

പ്രളയക്കെടുതിയിലായ കേരളത്തിന് സിനിമാ രംഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള താരങ്ങളെ കൂടാതെ ബോളിവുഡ് കോളിവുഡ് താരങ്ങളും സഹായഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു. കമല്‍ ഹാസന്‍, വിജയ്, സൂര്യ, കാര്‍ത്തി, സുശാന്ത് സിംഗ് രജ്പുത്ത്, വിജയ് ദേവേരക്കൊണ്ട, വിജയകാന്ത്, ധനുഷ്, ഷാരൂഖ് ഖാന്‍, സിദ്ധാര്‍ത്ഥ്, ഋഷി കപൂര്‍, റണ്‍ബീര്‍ കപൂര്‍, നയന്‍താര, രോഹിണി തുടങ്ങീ അന്യ ഭാഷാ താരങ്ങളും കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

ബോളിവുഡില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയാണ് തുടക്കമിട്ടത്. സിദ്ധാര്‍ത്ഥ് ആരംഭിച്ച കേരള ഡൊണേഷന്‍ ചലഞ്ചും ട്വിറ്ററില്‍ തരംഗമായിരുന്നു. ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങീ ബോളിവുഡിലെ മുന്‍നിര നായകന്‍മാര്‍ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടും സല്‍മാന്‍ ഖാന്‍ രംഗത്ത് വരാതിരുന്നത് ആരാധകരെ ചൊടുപ്പിച്ചിരുന്നു. സല്‍മാന്‍ ഖാനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോള്‍ വിമര്‍ശകരുടെ വാ അടപ്പിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. കേരളത്തിലെ ജനങ്ങള്‍ ദുരിതത്തിലായ സംഭവം തന്നെ മാനസികമായി ഉലച്ചുവെന്ന് സല്‍മാന്‍ ഖാന്‍. “കേരളത്തെ ബാധിച്ച ദുരിതം എന്നെ ഏറെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം എന്റെ മനസ്സുണ്ട്. പ്രളയബാധിതരെ സഹായിക്കാന്‍ ഒരുപാട് സുമനസ്സുകള്‍ രംഗത്ത് വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”- ഇപ്രകാരമായിരുന്നു സല്‍മാന്റെ ട്വീറ്റ്.

പ്രളയ കേരളത്തിനായി സല്‍മാന്‍ സമ്മാനിച്ചത് ലക്ഷങ്ങളല്ല.. കോടികളാണ്. കേരളത്തിനായി സല്‍മാന്‍ 12 കോടി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സല്‍മാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേരളത്തില്‍ നടന്ന ഈ മഹാദുരന്തത്തില്‍ സല്‍മാന്‍ വൈകി പ്രതികരിച്ചതില്‍ ആരാധകര്‍ രോഷാകുലരാണ്.

Salman Khan donates crores to Kerala flood

More in Malayalam Breaking News

Trending