Connect with us

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് കാവ്യ, ആരും കാണാത്ത ചിത്രം പുറത്ത്

Malayalam

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് കാവ്യ, ആരും കാണാത്ത ചിത്രം പുറത്ത്

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് കാവ്യ, ആരും കാണാത്ത ചിത്രം പുറത്ത്

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കുകയാണ് കാവ്യ. സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇവർ.

സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയയിലെ ഫാൻസ്‌ പേജുകൾ മറ്റും വഴിയാണ്. ദിലീപും മീനാക്ഷിയുമെല്ലാം ഇടയ്ക്കിടെ കാവ്യയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കാവ്യയുടെ ഒരു പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഒപ്പം തന്നെ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രവുമുണ്ട്. കാവ്യാമാധവന്റെ പേരിലുള്ള ഒരു ഫാൻസ്‌ പേജിലാണ് ചിത്രം വന്നിരിക്കുന്നത്. ചിരിച്ച് വളരെ സന്തോഷവതിയായണ് കാവ്യയെ ചിത്രത്തിൽ കാണുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിൽ മീനാക്ഷി തന്നെയല്ലേയെന്ന് ഒരാൾ ചോദിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ‘മീനാക്ഷിയെ എടുത്ത് നടന്നു അന്ന്. ഇന്നോ മീനാക്ഷിയുടെ അമ്മയും’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മുൻപും മീനാക്ഷിയുടെയും കാവ്യയുടെയും പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

എം ബി ബി എസ് വിദ്യാർത്ഥിയാണ് മീനാക്ഷി ഇപ്പോൾ. ഇടയ്ക്ക് സഹോദരി മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വിശേഷ ദിവസങ്ങളിൽ കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രങ്ങളുമായും മീനാക്ഷി എത്താറുണ്ട്.

More in Malayalam

Trending

Recent

To Top