Connect with us

നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്; ഒരുകാലത്ത് വില്ലനായിരുന്ന കവിരാജ് ഇന്ന് ക്ഷേത്രപൂജാരി

Actor

നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്; ഒരുകാലത്ത് വില്ലനായിരുന്ന കവിരാജ് ഇന്ന് ക്ഷേത്രപൂജാരി

നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്; ഒരുകാലത്ത് വില്ലനായിരുന്ന കവിരാജ് ഇന്ന് ക്ഷേത്രപൂജാരി

മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കവിരാജ്. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സ്‌റ്റൈലിഷ് വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളും കവിരാജ് ചെയ്തിരുന്നു. നടന്‍ എന്നതില്‍ ഉപരി മികച്ച നര്‍ത്തകന്‍ കൂടിയാണ് താരം. 1999ല്‍ നിറം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് കവിരാജ് അഭിനയരംഗത്ത് സജീവമാകുന്നത്. തുടര്‍ന്ന് കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്‍, രണ്ടാം ഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. സിനിമകളോടൊപ്പം നിരവധി സീരിയലുകളിലും വേഷമിട്ടു.

അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കവിരാജ് അഭിനയത്തില്‍ അത്ര സജീവമല്ല. ഏറ്റവും അവസാനം കവിരാജിനെ ശ്രദ്ധേയ വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത് ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സസ്‌നേഹം എന്ന സീരിയലിലാണ്. ഇപ്പോള്‍ താരം ക്ഷേത്രപൂജാരിയായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കവിരാജിന്റെ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കുടുംബത്തോടൊപ്പം കാവിധരിച്ച് ഒരു കുടുമിയൊക്കെ കെട്ടി ക്ഷേത്ര പരിസരത്ത് കൂടി നടന്നുപോകുന്ന കവിരാജിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഒപ്പം മകനും ഭാര്യയുമുണ്ട്. എന്നാല്‍ ഏതാണ് ക്ഷേത്രമെന്നത് വ്യക്തമല്ല. അമ്പതോളം സിനിമകള്‍ ചെയ്ത നടന്‍ കവിരാജ് ഇപ്പോള്‍ ക്ഷേത്രപൂജാരി. കല്യാണരാമന്‍ സിനിമ കണ്ടവരാരും ഇദ്ദേഹത്തെ മറക്കാനിടയില്ല.

നിറം മുതല്‍ അമ്പതോളം സിനിമകളില്‍ അഭിനയിച്ച കവിരാജ് ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന ജീവിതവേഷം പൂജാരിയുടേതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് വലിയ സ്വീകാര്യത സോഷ്യല്‍മീഡിയയില്‍ ലഭിച്ചുവെങ്കിലും അതിന് അനുസരിച്ച് മോശം കമന്റുകളും കവിരാജിനെ പരിഹസിച്ച് വന്നിട്ടുണ്ട്. ക്ഷേത്രപൂജാരിയായി ജോലി ചെയ്യുന്നുവെന്നതിനെ ചുറ്റിപ്പറ്റിയാണ് വിമര്‍ശനങ്ങള്‍ ഏറെയും.

നല്ല ലാഭമുള്ള ബിസിനസല്ലേ..?, ഇന്ന് നിലവില്‍ കിട്ടാവുന്നതില്‍ പറ്റിയ ബിസിനസ് ഇത് തന്നെയാണ്, ഇതിലും വലിയ ബിസിനസ് വേറെ ഇല്ലെന്ന് അയാള്‍ക്ക് അറിയാം, മിക്ക സിനിമയിലും വില്ലനായാണ് ഇദ്ദേഹത്തെ കണ്ടിട്ടുള്ളത് അതിന്റെ പ്രായശ്ചിത്തമാവും ഈ സന്യാസി ജീവിതം. പണ്ടത്തെ വില്ലന്മാരുടെ വാഹനമായ ഒമിനി ഇപ്പോള്‍ ആംബുലന്‍സായി മാറിയതുപോലെ എന്നെല്ലാമാണ് വിമര്‍ശിച്ച് വന്ന കമന്റുകള്‍.

അതേസമയം കവിരാജിനെ അനുകൂലിച്ചും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ദൈവത്തോട് അടുത്ത് നിന്ന് സേവിക്കുന്നെന്ന് പറഞ്ഞാല്‍ അതിന് അപ്പുറം മറ്റൊരു ഭാ?ഗ്യമില്ല, വേലയെടുത്തല്ലേ ജീവിക്കുന്നത് ആരെയും ദ്രോഹിക്കുന്നുന്നില്ലല്ലോ, കവിരാജ് അയാള്‍ക്കിഷ്ടപ്പെട്ട ഒരു ജോലി ചെയ്തല്ലേ ജീവിക്കുന്നത്. അതെന്താ പൂജാരിമാര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ പാടില്ലേ എന്നെല്ലാമാണ് അനുകൂലിച്ച് വരുന്ന കമന്റുകള്‍.

കവിരാജ് കുടുംബസമേതം ആലപ്പുഴയിലാണ് താമസം. അച്ഛന്റെ മരണശേഷം കുടുംബം നോക്കിയത് കവിരാജായിരുന്നു. അതുകൊണ്ട് തന്നെ പത്താം പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാതെ വന്നു. ഇതിനിടെയാണ് നാടുവിട്ട് കോടമ്പക്കത്ത് എത്തുന്നത്. ഒരു സുഹൃത്തിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അയാള്‍ക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തില്‍. നൃത്തം പഠിച്ചു. ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. കിട്ടുന്ന തുക വീട്ടിലേക്കയയ്ക്കും. സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടി.

ജീവിത്തില്‍ കവിരാജ് കാലുറപ്പിച്ച് വന്നപ്പോഴാണ് അമ്മയുടെ മരണം ഉണ്ടായത്. അമ്മകൂടി പോയതോടെ ആത്മീയതയിലേക്ക് തിരിഞ്ഞു കവിരാജ്. മന്ത്രങ്ങളും മറ്റും പഠിച്ചുതുടങ്ങി. പിന്നീട് ഹിമാലയ യാത്ര നടത്തി. ബദരീനാഥ് ക്ഷേത്രത്തിലാണ് അത് അവസാനിച്ചത്. പുതിയ ജന്മമെടുക്കുകയാണെന്ന തോന്നല്‍ താരത്തിന് ഉണ്ടായത് അവിടെ നിന്നാണ്.

തിരിച്ചെത്തിയ ശേഷം ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. ആലപ്പുഴ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിന് അടുത്താണ് കവിരാജ് താമസിയ്ക്കുന്നത്. ദക്ഷിണമൂര്‍ത്തി സ്വാമിയുടെ അമ്മയുടെ തറവാടാണ്. ഇപ്പോള്‍ ഈ വീട് മുല്ലയ്ക്കല്‍ ഭഗവതി തനിയ്ക്ക് നല്‍കിയതാണ് എന്നാണ് കവിരാജ് പറയുന്നത്. പത്ത് വര്‍ഷത്തിലേറെയായി ഇവിടെയാണ് താമസം.

More in Actor

Trending

Recent

To Top