Connect with us

കമലഹാസന്റെ കുടുംബ ചിത്രത്തിൽ പൂജ കുമാർ; ഒടുവിൽ അത് സംഭവിച്ചോ?

News

കമലഹാസന്റെ കുടുംബ ചിത്രത്തിൽ പൂജ കുമാർ; ഒടുവിൽ അത് സംഭവിച്ചോ?

കമലഹാസന്റെ കുടുംബ ചിത്രത്തിൽ പൂജ കുമാർ; ഒടുവിൽ അത് സംഭവിച്ചോ?

ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയുടെ അറുപത്തിയഞ്ചാം ജൻമദിനം ആഘോഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കുടുംബ ചിത്രത്തിൽ നടി പൂജ കുമാറിന്റെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുടുംബ ചിത്രത്തിൽ പൂജയുടെ സാനിധ്യം എന്തിനാണെന്നാണ് ആരാ ധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം കമലിന്റെ പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഇന്റർനാഷണൽ ഉദ്ഘാടനം ചെയ്തത്. പൂജ ഈ പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്.

1978 ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ നർത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വർഷത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. അതിനു ശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു.കമലഹാസൻ പുത്രിമാരായ അക്ഷരയോടും,ശ്രുതിയോടുമൊപ്പം
രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസൻ ഒരു അഭിനേത്രിയാണ്. അക്ഷര ഹാസൻ ബാംഗ്ലൂരിൽ ഉന്നത പഠനം നടത്തുന്നു. കമലഹാസനുമായുള്ള വിവാഹത്തിനു ശേഷം, സരിക അഭിനയത്തോട് വിടപറഞ്ഞു. കമൽ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് സരിക ഏറ്റെടുത്തു. 2002 ൽ ഇവർ വിവാഹ മോചനത്തിന് തയ്യാറായി.

പിന്നീടാണ് ഗൌതമിയുമായുള്ള ബന്ധം. നടി ഗൗതമിയുമായുള്ള വേർപിരിയലിന് ശേഷം പൂജയുമായി കമൽ അടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നുണ്ട് . എന്താണ് പൂജയ്ക്ക് ഈ കുടുംബവുമായി ഉള്ള ബന്ധം ഇതൊക്കെയാണ് സിനിമാലോകത്തെ പുതിയ ചര്‍ച്ച. നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം പൂജയുമായി കമല്‍ അടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുതാരങ്ങളും ഇത് സ്ഥീരീകരിച്ചിട്ടില്ല.
ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് കമല്‍ഹാസന്‍, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച നടനാണ് കമല്‍ഹാസന്‍.

1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു.

കമലഹാസന്റെ വ്യക്തി ജീവിതം, സിനിമാ ജീവിതം പോലെ അത്ര സമ്പന്നമല്ലായിരുന്നു. മാധ്യമങ്ങൾ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികൾ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്. 1970 – കളിൽ കമലഹാസന്റെ കൂടെ ധാരാളം സിനിമകളിൽ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയിൽ സംവിധായകൻ രഞ്ജിത്ത് പറയാൻ ശ്രമിച്ചിട്ടുണ്ട്.

കുടുംബ ചിത്രത്തിൽ കുടുംബത്തിൽ ഇല്ലാത്ത ഒരാളുടെ സാന്നിധ്യം എന്തിനാണെന്നാണ് സിനിമാലോകത്ത് ചർച്ചയായിരിക്കുന്നത്. ഇരുവരും തമ്മിൽ അടുപ്പമാണോ എന്നും ആരാധകർ സംശയിക്കുന്നുണ്ട്. കുടുംബ ചിത്രത്തിലെ നടി പൂജ കുമാറിന്റെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

Kamalhassan

More in News

Trending

Recent

To Top