Connect with us

എനിക്കിഷ്ട്ടപെട്ട മിക്ക സിനിമകളിലും എന്‍റെ അമ്മ കൊല്ലപ്പെടുകയാണ്, – കല്യാണി പ്രിയദര്‍ശന്‍

Malayalam Breaking News

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്‍റെ ഹിസ്റ്റോറിക്കല്‍ ഹിറ്റായ ‘ചിത്രം’ എന്ന സിനിമയിലെ നായികയുടെ പേരാണ് പ്രിയദര്‍ശന്‍ മകള്‍ കല്യാണിക്കിട്ടത്. ചിത്രവും , താളവട്ടവും, കിലുക്കവും, തേന്‍മാവിന്‍കൊമ്പത്തും, ഒപ്പവുമെല്ലാം പിറന്ന വീട്ടില്‍ പിച്ച വെച്ച കല്യാണിയ്ക്കും സിനിമയോട് മാത്രമാണ് പ്രണയം.

മലയാളസിനിമ കണ്ട മികച്ച സംവിധായകനായ പ്രിയദര്‍ശന്‍റെയും മലയാളസിനിമയുടെ മികച്ച അഭിനേത്രിയായിരുന്ന ലിസിയുടെയും മകളായ കല്യാണി ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അവതരിച്ചത്.ആദ്യ സിനിമയിലൂടെ തന്നെ ഫിലിംഫെയര്‍ കരസ്ഥമാക്കിയ കല്യാണി അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അറബികടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലൂടെയായിരിക്കും മാതൃഭാഷയില്‍ അരങ്ങേറുന്നത് എന്നാണ് സൂചന.

എല്ലാ ഭാഷകളിലെ സിനിമയും കാണുന്ന കല്യാണി അച്ഛന്റെയും അമ്മയുടെയും സിനിമകളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.അച്ഛന്റെയും അമ്മയുടെയും ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്റെ സംവിധാനത്തില്‍ അമ്മ അഭിനയിച്ച സിനിമകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.അമ്മയുടെ അഭിനയം കാണാന്‍ എനിക്ക് ഏറെ ഇഷ്ട്ടമാണ്.പക്ഷേ ,എനിക്ക് ഇഷ്ട്ട പെട്ട മിക്ക സിനിമകളിലും അമ്മ കൊല്ലപ്പെടുകയാണ്.ചിത്രവും , ഒരു സിബി ഐ ഡയറിക്കുറിപ്പുമെല്ലാം അതില്‍ പെടുന്നു.

kalyani priyadarshan about lissy lakashmi

written by AshiqShiju

More in Malayalam Breaking News

Trending

Recent

To Top