Connect with us

നാ എനിക്ക് വിലയേറിയത്…കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാളിദാസ് ജയറാം; ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് തരിണി

News

നാ എനിക്ക് വിലയേറിയത്…കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാളിദാസ് ജയറാം; ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് തരിണി

നാ എനിക്ക് വിലയേറിയത്…കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാളിദാസ് ജയറാം; ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് തരിണി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാളിദാസ് പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇത്തരമൊരു പോസ്റ്റിലൂടെയാണ് മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി താരം പ്രണയത്തില്‍ ആണെന്ന് അറിയിക്കുന്നത്.

പിന്നീട് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തരിണിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് കാളിദാസ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മരുഭൂമിയില്‍ തരണിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്.

‘നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. ! നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു.

കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്‌നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’, എന്നായിരുന്നു കാളിദാസ് കുറിച്ചത്.

പിന്നാലെ മറുപടിയുമായി തരിണിയും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കാളിദാസിന്റെ പോസ്റ്റിനും തരിണിയുടെ കമന്റിനും ലൈക്കുമായി രംഗത്തെത്തുന്നത്. വിവാഹം എപ്പോഴാണെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top