Connect with us

നാദിര്‍ഷ ഇക്കയ്ക്ക് ഒരു ആവശ്യം വന്നാല്‍ ചെയ്യുന്ന പോലെ തന്നെ കാവ്യക്ക് വേണ്ടിവന്നാലും ചെയ്യും എന്നാണ് ദിലീപേട്ടന്‍ പറയാറുള്ളത്; കാവ്യയെ ട്രോളി സോഷ്യല്‍ മീഡിയ

News

നാദിര്‍ഷ ഇക്കയ്ക്ക് ഒരു ആവശ്യം വന്നാല്‍ ചെയ്യുന്ന പോലെ തന്നെ കാവ്യക്ക് വേണ്ടിവന്നാലും ചെയ്യും എന്നാണ് ദിലീപേട്ടന്‍ പറയാറുള്ളത്; കാവ്യയെ ട്രോളി സോഷ്യല്‍ മീഡിയ

നാദിര്‍ഷ ഇക്കയ്ക്ക് ഒരു ആവശ്യം വന്നാല്‍ ചെയ്യുന്ന പോലെ തന്നെ കാവ്യക്ക് വേണ്ടിവന്നാലും ചെയ്യും എന്നാണ് ദിലീപേട്ടന്‍ പറയാറുള്ളത്; കാവ്യയെ ട്രോളി സോഷ്യല്‍ മീഡിയ

മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള താരങ്ങളാണ് ദിലീപ്, മഞ്ജു വാര്യര്‍, കാവ്യ. അവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. മഞ്ജു മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരിക്കുന്നത്. കാവ്യയോ ദിലീപോ തങ്ങളുടെ വിശേഷങ്ങളൊന്നും തന്നെ പങ്കുവെച്ച് എത്താറില്ല. ദിലീപ് ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങള്‍ മാത്രം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ ഫാന്‍സ് പേജുകളിലൂടെയാണ് വൈറലായി മാറുന്നത്.

അടുത്ത കാലത്തായി മൂവരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവിന്റെ പ്രൊമോഷന്‍ പരിപാടികളുമായാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്ന കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളും ക്ഷേത്രദര്‍ശനത്തിനെത്തിയ ദിലീപിന്റെ ചിത്രങ്ങളുമാണ് വൈറലായി മാറിയതും. സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും.

ഇപ്പോഴിതാ കാവ്യയുടെ വാക്കുകള്‍ ആണ് വൈറല്‍ ആയി മാറുന്നത്. മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. പിന്നാലെ കാവ്യയെ ട്രോളിയും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ജു ചേച്ചി, ഞാന്‍, സലീമേട്ടന്‍ അങ്ങനെ കുറച്ചു അടുപ്പമുള്ള ആള്‍ക്കാരുണ്ട്. ദിലീപേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട് പലപ്പോഴും എന്റെസുഹൃത്തിനു ഒരു ആവശ്യം വന്നാല്‍ അത് ആണാണോ പെണ്ണാണോ എന്ന് നോക്കാറില്ലെന്ന്.

നാദിര്‍ഷ ഇക്കയ്ക്ക് ഒരു ആവശ്യം വന്നാല്‍ ചെയ്യുന്ന പോലെ തന്നെ കാവ്യക്ക് വേണ്ടിവന്നാലും ചെയ്യും എന്നാണ് അദ്ദേഹം പറയാറ്. എന്ന് കാവ്യ പറയുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി അഭിപ്രായങ്ങളും വന്നു. കൂടുതല്‍ പേരും കാവ്യയെ ട്രോളിക്കൊണ്ടാണ് രംഗത്തെത്തിയത്.

പറഞ്ഞതെല്ലാം 100 % സത്യാ. കേരളം ഒന്നടങ്കം വിശ്വസിച്ച കഥയും. അതെ അതെ ….മഞ്ജു ചേച്ചി ദിലീപേട്ടന്റെ ആദ്യ ഭാര്യയും ഞാന്‍ രണ്ടാം ഭാര്യയുമാണ്. ഞങ്ങള്‍ വളെരെ അടുപ്പമുള്ള ആള്‍ക്കാരാണ് എന്നിങ്ങനെ നിരവധി കമന്റുകള്‍ ആണ് വീഡിയോയില്‍ നിറയുന്നത്. അതേസമയം അടുത്തിടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. നമ്മള്‍ പ്ലാന്‍ ചെയ്യുന്നതു പോലെയല്ല ജീവിതം..എന്ന് പറയുന്ന കാവ്യയുടെ വീഡിയോ ആണ് വീണ്ടും വൈറലായി മാറിയത്.

ഞാന്‍ ഇപ്പോള്‍ ഒന്നും പ്ലാന്‍ ചെയ്യുന്നില്ല എന്നതാണ് സത്യം. കാരണം നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലെയൊന്നുമല്ല ജീവിതത്തില്‍ നടക്കുന്നത്. നമ്മള്‍ ഒന്ന്ചിന്തിക്കുന്നു , ഒന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ ദൈവം മറ്റൊന്ന് തരുന്നു. നമ്മള്‍ ഇങ്ങനെ ചെയ്യാം ചെയ്യാം എന്നുള്ള പ്ലാനിങ് ഒക്കെ ഞാന്‍ പണ്ടേ നിര്‍ത്തിയതാണ് ഞാന്‍. ഏതു സാഹചര്യം വന്നാലും അതിന്റെ അനുസരിച്ചു പോകാന്‍ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു എന്നാണ് കാവ്യ പറയുന്നത്.

‘മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് കൊണ്ടാണ് ഇന്നും അവര്‍ അഭിനയം നിര്‍ത്തിയിട്ടും നമ്മള്‍ മഞ്ജു ചേച്ചിയെ കുറിച്ച് ഓര്‍ക്കുന്നത്. ഏത് ഹീറോയിന്റെ ഇന്റര്‍വ്യൂ വന്നാലും മഞ്ജു വാര്യര്‍ എന്നൊരു വിഷയം ചോദ്യമായി വരുന്നതും.’ പിന്നീടും മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ഒരു വില ചിലപ്പോള്‍ അന്ന് ഉണ്ടായിയെന്ന് വരില്ല.

മഞ്ജു ചേച്ചിയെ നമുക്ക് കണ്ട് കൊതി തീരും മുമ്പ് ഏറ്റവും പീക്കില്‍ നില്‍ക്കുന്ന ടൈമിലാണ് മഞ്ജു ചേച്ചി കല്യാണം കഴിഞ്ഞ് പോയത്. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് മഞ്ജു ചേച്ചി മാറിയത്. അവര്‍ കുടുംബജീവിതത്തില്‍ പരാജയപ്പെടുവൊന്നും ചെയ്തില്ലല്ലോ… അവര്‍ അതില്‍ വിജയിക്കുകയല്ലേ ചെയ്തിട്ടുള്ളൂ’ എന്നും കാവ്യ പറഞ്ഞിരുന്നു.

എല്ലാം അപ്രതീക്ഷിതമായിരുന്നു എന്നാണ് വിവാഹം കഴിഞ്ഞമാത്രയില്‍ കാവ്യ മാധവന്‍ മനസ്സ് തുറന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവര്‍ ആണെന്നും കാവ്യ പറയുന്ന അഭിമുഖം വീണ്ടും വൈറല്‍ ആയിരുന്നു. കാണുമ്പൊള്‍ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.

ചെട്ടികുളങ്ങര അമ്പലത്തില്‍ വഴിപാടുകള്‍ കഴിച്ചു മടങ്ങുന്ന നടന്റെ ചിത്രങ്ങളാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഭഗവതിയുടെ ഇഷ്ട വഴിപാട് ആയ ചാന്താട്ടം ആണ് ദിലീപ് കഴിഞ്ഞദിവസം നടത്തിയത്. രണ്ടുദിവസം മുന്‍പേ രാവിലെയാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത്. ഒപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു.

ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉണ്ടശര്‍ക്കര കൊണ്ട് തുലാഭാരവും നടത്തിയാണ് താരം മടങ്ങിയത്. ഭദ്രകാളീ ക്ഷേത്രങ്ങളില്‍ ദേവീപ്രീതിയ്ക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം. അടുത്തിടെ തന്റെ സമയദോഷത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞിരുന്നു. എന്തിനാണ് പലര്‍ക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാള്‍ മുന്‍പ് പറഞ്ഞത്. തനിക്കും ഭാര്യയും രണ്ടുപെണ്‍മക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടന്‍ അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈയ്യില്‍ ആണെന്നും പറഞ്ഞിരുന്നു.

More in News

Trending

Recent

To Top