Connect with us

ടിനി ടോം മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് കണ്ടാല്‍ മമ്മൂക്ക അപ്പോള്‍ അടിക്കും; കലാഭവന്‍ ഷാജോണ്‍

Malayalam

ടിനി ടോം മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് കണ്ടാല്‍ മമ്മൂക്ക അപ്പോള്‍ അടിക്കും; കലാഭവന്‍ ഷാജോണ്‍

ടിനി ടോം മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് കണ്ടാല്‍ മമ്മൂക്ക അപ്പോള്‍ അടിക്കും; കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ ഷാജോണ്‍ എന്ന താരത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിമിക്രി താരമായി വന്ന്, മലയാളത്തില്‍ വില്ലനായും സ്വഭാവ നടനായും സംവിധായകനായും തിളങ്ങി നില്‍ക്കുകയാണ് താരം.

ഇപ്പോഴിതാ മിമിക്രി അവതരണത്തെ പറ്റി സംസാരിക്കുകയാണ് ഷാജോണ്‍. മിമിക്രിക്കാര്‍ അവതരിപ്പിക്കുമ്പോള്‍ എപ്പോഴും കുറച്ച് കൂട്ടിയാണ് എല്ലാം ചെയ്യുക എന്നാണ് ഷാജോണ്‍ പറയുന്നത്. കൂടാതെ ടിനി ടോം മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് കണ്ടാല്‍ മമ്മൂട്ടി അപ്പോ അടിക്കുമെന്നും ഷാജോണ്‍ പറയുന്നു.

‘നമ്മളെ ഒരാള്‍ അനുകരിക്കുമ്പോള്‍ നമ്മള്‍ സ്വയം ധരിച്ചുവെച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ അതായിരിക്കില്ല ശരിക്കുമുള്ളത്. പ്രത്യേകിച്ച് മിമിക്രിക്കാര്‍ ചെയ്യുമ്പോള്‍ കുറച്ച് കൂടെ കൂട്ടിയാണ് എല്ലാം ചെയ്യുക. അതാണ് ജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം.

മമ്മൂക്കയെ കാണിക്കുകയാണെങ്കിലും ഇങ്ങനെ കൈ കുത്തി കാണിക്കുകയല്ലേ. മമ്മൂക്ക എന്നോ ഏതോ ഒരു സിനിമയില്‍ ചെയ്ത സാധനമാണത്. നമ്മള്‍ മിമിക്രികാരെല്ലാം ചെയ്യുന്നത് അങ്ങനെയാണ്. ടിനിയൊക്കെ ചെയ്യുന്നത് കണ്ടാല്‍ മമ്മൂക്ക അപ്പോള്‍ അടിക്കും. പക്ഷെ മമ്മൂക്കയ്ക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹമത് നന്നായി എന്‍ജോയ് ചെയ്യാറുണ്ട്.

ലാലേട്ടനെയാണെങ്കിലും സത്യന്‍ മാഷിനെയാണെങ്കിലും ചിലര്‍ ചെയ്യുന്നത് കണ്ടാല്‍ ഞങ്ങള്‍ക്ക് തന്നെ തോന്നും ഇത് കുറച്ച് കൂടുതലാണെന്ന്.

പക്ഷെ അങ്ങനെ ചെയ്താലേ കൂടുതല്‍ ചിരി കിട്ടുകയുള്ളു എന്നത് കൊണ്ടാണ് അത്തരത്തില്‍ ചെയ്യുന്നത്. അതൊരിക്കലും ആരെയും അപമാനിക്കാനല്ല.’ എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞത്.

More in Malayalam

Trending