Connect with us

എട്ട് വയസുകാരിയെ ദത്തെടുത്തുവെന്ന് ബിഗ്‌ബോസ് താരം, പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്

News

എട്ട് വയസുകാരിയെ ദത്തെടുത്തുവെന്ന് ബിഗ്‌ബോസ് താരം, പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്

എട്ട് വയസുകാരിയെ ദത്തെടുത്തുവെന്ന് ബിഗ്‌ബോസ് താരം, പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവെന്‍സറായും കന്നട ബിഗ്‌ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ സോനു ശ്രീനിവാസ് ഗൗഡ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. കുട്ടിയെ ദത്തെടുക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ കുട്ടിയെ ദത്തെടുത്തതിന് ആണ് സോനു ശ്രീനിവാസ് ഗൗഡയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിനെതിരെ വ്യാഴാഴ്ചയാണ് കേസ് എടുത്തത് എന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്. 29 കാരിയായ സോനു റായ്ച്ചൂരില്‍ നിന്ന് എട്ട് വയസുകാരിയെ ദത്തെടുക്കുന്നതില്‍ ദത്തെടുക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഉദ്യോഗസ്ഥന്‍ പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.

വ്യാഴാഴ്ചയാണ് സോനുവിനെ അറസ്റ്റ് ചെയ്തത്. ശരിയായ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് പിന്നാലെ കുട്ടിയെ ദത്തെടുത്ത ശേഷം കുട്ടിയെക്കൂടി ഉള്‍പ്പെടുത്തി സോനു സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ഹനിച്ചെന്ന ആരോപണത്തില്‍ മാര്‍ച്ച് 21 ന് ഗൗഡയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി വഴി ദത്തെടുക്കലിന് ഒരു അപേക്ഷയും സോനു നല്‍കിയിട്ടില്ലെന്നാണ് പരാതി നല്‍കിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയായ ഗീത എസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ദത്തെടുത്ത കുട്ടിയെ പൊതുവേദിയില്‍ ദത്തെടുത്ത കുട്ടി എന്ന നിലയില്‍ കാണിക്കാന്‍ പാടില്ല. എന്നാല്‍ സോനു അത് ലംഘിച്ചു.

സോനു ഔദ്യോഗികമായി ഇതുവരെ ദത്തെടുക്കാന്‍ അപേക്ഷിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. കുട്ടിയെ പരിപാലിക്കാന്‍ കെയര്‍ടേക്കര്‍ക്ക് കഴിവുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് മാത്രമേ അവര്‍ക്ക് ദത്ത് കുട്ടിയെ നല്‍കുള്ളൂ എന്നാണ് നിയമം.

മാത്രമല്ല, സോനു അവിവാഹിതയാണ്. ദത്തെടുക്കുന്ന മാതാപിതാക്കളും കുട്ടിയും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരിക്കണം എന്നാണ് നിയമം. അതേ സമയം കുട്ടിയുടെ കുടുംബത്തിന് പ്രതിഫലം നല്‍കിയാണ് കുട്ടിയെ ദത്തെടുത്തത് എന്ന് സോനു തന്നെ സോഷ്യല്‍ മീഡിയ വീഡിയോയില്‍ പറയുന്നു. അതിനാല്‍ ഇത് കുട്ടിയെ വിറ്റതാണോ എന്ന് അന്വേഷിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.

More in News

Trending

Recent

To Top