Connect with us

ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവയുടെ ചിത്രത്തില്‍ നായകനായി ജൂനിയര്‍ എന്‍ടിആര്‍; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

News

ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവയുടെ ചിത്രത്തില്‍ നായകനായി ജൂനിയര്‍ എന്‍ടിആര്‍; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവയുടെ ചിത്രത്തില്‍ നായകനായി ജൂനിയര്‍ എന്‍ടിആര്‍; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

‘ജനതാ ഗാരേജ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘എന്‍ടിആര്‍ 30’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

‘എന്‍ടിആര്‍ 30’ 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഫെബ്രുവരിയില്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. രത്‌നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്!മയം തീര്‍ക്കുന്ന തമിഴ് സംവിധായകന്‍ വെട്രിമാരനുമായി ജൂനിയര്‍ എന്‍ടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എന്‍ടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാന്‍ ഇന്ത്യന്‍ സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എന്‍ടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല.

മൈത്രി മൂവി മേക്കേഴ്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓര്‍ക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തില്‍ കുതിര്‍ന്ന മണ്ണാണ് എന്ന ടാഗ്‌ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍. എപ്പോഴായിരിക്കും പുതിയ ചിത്രങ്ങളുടെ ചിത്രീകരണമെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

More in News

Trending

Recent

To Top