News
ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു
ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു
Published on
പ്രശസ്ത ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു. മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്നാണ് അന്ത്യമെന്ന് ബ്രിട്ടന്‍ സംഗീതജ്ഞരുടെ വെബ്‌സൈറ്റ് അറിയിച്ചു. 1944ല്‍ ഇംഗ്ലണ്ടിലാണ് ജനനം. പാശ്ചാത്യസംഗീതത്തിന്റെ നവീകരണത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള കലാകാരനായിരുന്നു ജെഫ്.
1960കളില്‍ പ്രമുഖ സംഗീതബാന്‍ഡായ യാര്‍ഡ്‌ബേര്‍ഡ്‌സിലൂടെയാണ് ഗിറ്റാര്‍ മാന്ത്രികനായി അരങ്ങേറ്റം.
1940കളില്‍ ഉദയംചെയ്ത ‘റിതംസ് ആന്‍ഡ് ബ്ലൂസ്’ എന്ന ജനപ്രിയ സംഗീതശ്രേണിയുടെ വ്യാഖ്യാതാവുകൂടിയായിരുന്നു ബെക്ക്. എട്ടുതവണ ‘ഗ്രാമി’ പുരസ്‌കാരവും രണ്ടുതവണ ‘റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം’ പുരസ്‌കാരവും നേടി.
Continue Reading
You may also like...
Related Topics:singer