Connect with us

മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനവുമായി ഇന്ന് വൈകിട്ട് ജയസൂര്യ എത്തും

Malayalam Breaking News

മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനവുമായി ഇന്ന് വൈകിട്ട് ജയസൂര്യ എത്തും

മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനവുമായി ഇന്ന് വൈകിട്ട് ജയസൂര്യ എത്തും

മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനവുമായി ഇന്ന് വൈകിട്ട് ജയസൂര്യ എത്തും

മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനവുമായി ജയസൂര്യയെത്തുന്നു. കുഞ്ചാക്കോ ബോബനെയും നിമിഷ സജയനേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ സൗമ്യ സദാനന്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെയാണ് ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിടാനൊരുങ്ങുന്നത്. ഇന്ന് വൈകിട്ട് 5.30ക്ക് ജയസൂര്യയാണ് ചിത്രത്തിലെ എന്നില്‍ നീ എന്ന് തുടങ്ങുന്ന ഗാനം താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നത്.

നേരത്തെ ചിത്രത്തിലെ പുതിയ ഗാനങ്ങള്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. കുഞ്ചാക്കോ ബോബനും നിമിഷയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുഞ്ചാക്കോ ബോബനും നിമിഷയും റോയും ക്ലാരയും എന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരെയാണ് അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രം.


ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്‍, റോണി ഡേവിഡ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ടോണിയാണ് തിരക്കഥ. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.

Jayasurya will release Mangalyam Thanthu Nanena new song

More in Malayalam Breaking News

Trending

Recent

To Top