Malayalam Breaking News
ജയസൂര്യയെ കടത്തിവെട്ടി മകന്‍! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന്‍
ജയസൂര്യയെ കടത്തിവെട്ടി മകന്‍! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന്‍
ജയസൂര്യയെ കടത്തിവെട്ടി മകന്‍! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന്‍
അച്ഛനെ കടത്തിവെട്ടി മകന്‍. ജയസൂര്യയുടെ മകന്‍ അദ്വൈതാണ് താരം. പ്രേതം 2 സെറ്റില്‍ വെച്ചാണ് സംഭവം. ജയസൂര്യയുടെ കഥാപാത്രത്തെ അനുകരിച്ചാണ് അദ്വൈത് എത്തിയിരിക്കുന്നത്. ജയസൂര്യയുടെ ആദ്യ ചിത്രങ്ങളിലൊന്നായ ചതിക്കാത്ത ചന്തുവിലെ ഡയലോഗാണ് അദ്വൈതും ഏറ്റുപിടിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ജയസൂര്യ അഭിനയിച്ച കഥാപാത്രത്തെ ഡബ്സ്മാഷിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ജയസൂര്യയുടെ മകന്‍ അദ്വൈത്. പ്രേതം 2 സെറ്റില്‍ സാനിയ ഇയ്യാപ്പനൊപ്പമാണ് അദ്വൈതിനൊപ്പം ഡബ്മാഷുമായി എത്തിയിരിക്കുന്നത്. ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രം കുട്ടികളോട് സംസാരിക്കുന്ന രംഗമാണ് അദ്വൈതും സാനിയയും ഡബ്മാഷ് ചെയ്യുന്നത്.
അദ്വൈതിന്റെ സഹോദരി വേദയും ഇരുവര്‍ക്കുമൊപ്പമിരിപ്പുണ്ട്. സാനിയ ഇയ്യാപ്പനാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അദ്വൈതിന്റെ ഈ ഡബ്മാഷിലൂടെ ജയസൂര്യയ്ക്ക് വെല്ലുവിളിയാകുകയാണ് മകന്‍. അദ്വൈതിന്റെ ഈ അനുകരണത്തിന് പോസിറ്റീവ് റെന്‍സ്‌പോണ്‍സാണ് ലഭിച്ചിരിക്കുന്നത്.
View this post on Instagram
Love ano……..♥️ @actor_jayasurya @sarithajayasurya
A post shared by SANIYA IYAPPAN (@_saniya_iyappan_) on
Jayasurya son dub mash video
