Connect with us

എന്റെ ചിത്രങ്ങള്‍ ആദ്യമായി ഇന്റനെറ്റില്‍ പ്രചരിച്ചത് 10 വയസുള്ളപ്പോള്‍; സുഹൃത്തുക്കള്‍ തന്നെ അകറ്റി നിര്‍ത്തി, മിണ്ടാതെയായി എന്നും ജാന്‍വി കപൂര്‍

Malayalam

നിരവധി ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ ആദ്യമായി തന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് തന്റെയും സഹോദരിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയതെന്നും അതോടെ സുഹൃത്തുക്കള്‍ അകറ്റി നിര്‍ത്തി എന്നുമാണ് ജാന്‍വി പറയുന്നത്.

‘ക്യാമറകള്‍ എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഏകദേശം 10 വയസുള്ളപ്പോഴാണ് അനുവാദമില്ലാതെ എന്റെ ചിത്രങ്ങള്‍ ആദ്യമായി ഇന്റനെറ്റില്‍ പ്രചരിച്ചത്. ഞാനും സഹോദരി ഖുഷിയും പുറത്തു പോയപ്പോള്‍ ആരോ പകര്‍ത്തിയതാണ്. അന്ന് ഞാന്‍ നാലാം ക്ലാസിലായിരുന്നു.’

‘ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, സ്‌കൂളിലെ ലാബില്‍ ഇരുന്നു സുഹൃത്തുക്കള്‍ ഫോട്ടോ കണ്ടത്. അത് എന്നെ വളരെയധികം വിഷമിപ്പിച്ചു. ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷം സുഹൃത്തുക്കള്‍ എന്നെ അകറ്റി നിര്‍ത്തി. മിണ്ടാതെയായി. പിന്നീട് എല്ലാവരും എന്നെ മറ്റൊരു രീതിയിലായിരുന്നു നോക്കിയിരുന്നത്’ എന്നാണ് ജാന്‍വി പറയുന്നത്.

നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. 2018 ല്‍ പുറത്തിറങ്ങിയ ‘ധടക്ക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ എത്തുന്നത്. നിതേഷ് തിവാരിയുടെ ‘ബവാല്‍’ ആണ് ജാന്‍വിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം

More in Malayalam

Trending