മമ്മൂക്ക “ജ്യോത്സ്യൻ ആണോ”? എന്ന സോഷ്യൽ മീഡിയ;ഞാൻ ഒരൊറ്റ കാര്യമാണ് മമ്മൂക്കയെ കാണുമ്പോൾ പറയാറ്; പൃഥ്വി പറഞ്ഞതെല്ലാം ഫലിച്ചു!!!
By
മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ പറയുന്നു. ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ കരിയറിലെ മാറ്റം മുന്‍കൂട്ടി പ്രവചിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത് പ്രവചിച്ചത് നടനും സംവിധായകനും പൃഥ്വിരാജാണ്. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെയാണ്- “ഞാനെപ്പോഴും മമ്മൂക്കയെ കാണുമ്പോള്‍ പറയാറുള്ള ഒരു കാര്യമുണ്ട്. ഇക്കയുടെ കരിയറിന്‍റെ ഏറ്റവും ഇന്‍ട്രസ്റ്റിംഗ് ഫേസാണ് ഇനി തുടങ്ങാന്‍ പോകുന്ന ഫേസെന്ന്. അപ്പോള്‍ മമ്മൂക്ക അത് തമാശ പോലെ ചിരിച്ച് കളയും. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന ഞാന്‍ പരിചയപ്പെട്ട മികച്ച ആര്‍ടിസ്റ്റായ മമ്മൂക്കയുടെ ഏറ്റവും മികച്ച കരിയര്‍ ഫേസാണ് ഇനി തുടങ്ങാന്‍ പോകുന്നത്”.
എന്തായാലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. മമ്മൂട്ടി ഫാന്‍സും മറ്റും ആവേശത്തോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. “ജ്യോത്സ്യൻ ആണോ ?” എന്നതാണ് ചില വീഡിയോകളില്‍ ഉയരുന്ന ചോദ്യം. എന്തായാലും മലയാള സിനിമയില്‍ കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പൃഥ്വി അതിനാല്‍ ഇത് സാധ്യമാകും എന്ന് വിശദീകരിക്കുന്നവരും ഉണ്ട്.
മുന്‍പ് ഒരു അഭിമുഖത്തില്‍ ബോളിവുഡ് ചലച്ചിത്ര രംഗത്തെക്കുറിച്ച് പൃഥ്വി നടത്തിയ അഭിപ്രായ പ്രകടനവും ഇതുപോലെ ഫലിച്ചിരുന്നു എന്നത് അന്ന് വാര്‍ത്തയായിരുന്നു. ബോളിവുഡിന് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതിയെന്നും അത് പഠാന്‍ ആയിരിക്കാം എന്നുമാണ് പൃഥ്വി പറഞ്ഞത്. അത് പോലെ തന്നെ ചിത്രം 1000 കോടിയോളം ബോക്സോഫീസില്‍ നേടിയിരുന്നു.