Connect with us

ഉത്തരങ്ങൾ ബാക്കി “ഇനി ഉത്തരം” രണ്ടാം ഭാഗം വരും?!!

Malayalam

ഉത്തരങ്ങൾ ബാക്കി “ഇനി ഉത്തരം” രണ്ടാം ഭാഗം വരും?!!

ഉത്തരങ്ങൾ ബാക്കി “ഇനി ഉത്തരം” രണ്ടാം ഭാഗം വരും?!!

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത “ഇനി ഉത്തരം” എന്ന സിനിമ. മലയാള സിനിമയിൽ ത്രില്ലർ ഇൻസ്റ്റിഗേഷൻ ജോണർ സിനിമകളിൽ പുതിയ ട്രീറ്റ്മെന്റ് രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഈ സിനിമ.

ഇപ്പോൾ ലഭ്യമാകുന്ന വിവരം അനുസരിച്ച് ആദ്യ ഭാഗത്തിൽ ഈ സിനിമ അവസാനിക്കുന്നില്ല എന്നാണ് ചിത്രത്തിന് അടുത്ത ഭാഗം കൂടി വരും എന്നാണ് ലഭിക്കുന്ന സൂചന. മലയാളത്തിൽ സ്ത്രീകഥാപാത്രം മുഖ്യമായി വരുന്നൊരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും. ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, അപർണ്ണ ബാലമുരളി എന്നിവരാണ് മികച്ച പെർഫോമൻസുമായി പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കുന്നത്.

ഹരീഷ് ഉത്തമൻ മലയാളത്തിൽ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വളരെയധികം വ്യത്യസ്തതമായ പാത്രസൃഷ്ടിയാണ് അദ്ദേഹത്തിന് ലഭിച്ച പോലീസ് കഥാപാത്രം.അതിനൊരു തുടർച്ച ഉണ്ടാകുമ്പോൾ സ്ക്രീനിൽ അഭിനയ മികവിന്റെ മായാജാലം തന്നെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സുധീഷ് രാമചന്ദ്രൻ എന്ന സംവിധായകനും ചിത്രത്തിന്റെ എഴുത്തുകാരായ രഞ്ജിത്തും ഉണ്ണിയും മലയാള സിനിമയിൽ മായാജാലം തീർക്കുന്നത് വരും വർഷങ്ങളിൽ സിനിമ പ്രേമികൾക്ക് കാണാൻ കഴിയും. ഈ സിനിമയിലൂടെ മികച്ച നിർമ്മാണ കമ്പനിയെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്.ശ്രീവത്സം ഗ്രൂപ്പ് ഇനി ഉത്തരം പോലെ മലയാളത്തിൽ മികച്ച സിനിമകളുമായി എത്തുന്നതിനായി കാത്തിരിക്കാം.

അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന്‌ സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

More in Malayalam

Trending

Uncategorized