Malayalam
മോഹന്‍ലാല്‍ വീണ്ടും കന്നഡയിലേയ്ക്ക്…പ്രതീക്ഷയോടെ ആരാധകര്‍
മോഹന്‍ലാല്‍ വീണ്ടും കന്നഡയിലേയ്ക്ക്…പ്രതീക്ഷയോടെ ആരാധകര്‍
ഭാഷഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ വീണ്ടും കന്നഡ ചിത്രത്തില്‍ വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ധ്രുവ സര്‍ജ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലൂടെയാകും നടന്‍ വീണ്ടും കന്നഡയിലേയ്ക്ക് എത്തുക.
കാമിയോ വേഷത്തിലാകും നടന്‍ എത്തുക എന്നാണ് സൂചന. സിനിമയുടെ സംവിധായകന്‍ പ്രേം മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണെങ്കിലും മോഹന്‍ലാല്‍ സാര്‍ ഏറെ എളിമയുള്ള വ്യക്തിയാണ്. നിങ്ങളുടെ പിന്തുണ ഞങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നു’ എന്നാണ് പ്രേം കുറിച്ചത്.
ധ്രുവിന്റെ പുതിയ ചിത്രം ഈ മാസം 20ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്ത സത്യമാണെങ്കില്‍ മോഹന്‍ലാലിന്റെ മൂന്നാമത്തെ കന്നഡ ചിത്രമായിരിക്കുമിത്. 2004ല്‍ രാജേന്ദ്ര സിംഗ് ബാബു സംവിധാനം ചെയ്ത ‘ലവ്’ എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി കന്നഡയില്‍ അഭിനയിക്കുന്നത്.
മോഹന്‍ നായര്‍ എന്ന കഥാപാത്രമായാണ് നടന്‍ ചിത്രത്തിലെത്തിയത്. പിന്നീട് 2015ല്‍ ‘മൈത്രി’ എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചു.നിലവില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോണ്‍സ്റ്റര്‍’ ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ഒക്ടോബര്‍ 21ന് ദീപാവലി റിലീസായാണ് സിനിമ എത്തുക.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.