Connect with us

മെഡിക്കല്‍ പ്രൊഫഷനെക്കാള്‍ രാജ്യത്തെ സേവിക്കണമെന്ന ചിന്തയിലേയ്ക്ക് ഐഎഎസ് ദമ്പതികളെ് നയിച്ചത് സുനാമിയുടെ ഭീകരത

Malayalam Breaking News

മെഡിക്കല്‍ പ്രൊഫഷനെക്കാള്‍ രാജ്യത്തെ സേവിക്കണമെന്ന ചിന്തയിലേയ്ക്ക് ഐഎഎസ് ദമ്പതികളെ് നയിച്ചത് സുനാമിയുടെ ഭീകരത

മെഡിക്കല്‍ പ്രൊഫഷനെക്കാള്‍ രാജ്യത്തെ സേവിക്കണമെന്ന ചിന്തയിലേയ്ക്ക് ഐഎഎസ് ദമ്പതികളെ് നയിച്ചത് സുനാമിയുടെ ഭീകരത

മെഡിക്കല്‍ പ്രൊഫഷനെക്കാള്‍ രാജ്യത്തെ സേവിക്കണമെന്ന ചിന്തയിലേയ്ക്ക് ഐഎഎസ് ദമ്പതികളെ് നയിച്ചത് സുനാമിയുടെ ഭീകരത

മെഡിക്കല്‍ പ്രൊഫഷനെക്കാള്‍ രാജ്യത്തെ സേവിക്കണമെന്ന ചിന്തയുമായി ഇറങ്ങി തിരിച്ച ഐഎഎസ് ദമ്പതികളാണ് എസ്.കാര്‍ത്തികേയനും കെ.വാസുകിയും. ഇരുവരും തമിഴ്‌നാട്ടുകാരാണെങ്കിലും കേരളത്തിലാണ് ഇരുവരുടെയും പ്രണയവും ജീവിതവും മൊട്ടിട്ടത്. മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍മാരായി തിളങ്ങേണ്ടവരായിരുന്നു ഇരുവരും. എന്നാല്‍ സിവില്‍ സര്‍വ്വീസിനോടുള്ള ഇഷ്ടം ഇരുവരെയും ഈ ഐഎഎസുകാരാക്കി. മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇരുവരും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തി. അതിനായി പരസ്പരം സഹായിക്കുകയും ചെയ്തു. ഇരുവരുടെയും ജീവിതവും ജീവിതത്തിലുണ്ടായ വഴിത്തിരിവും ലോണ്‍ ട്രാവലര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോണ്‍ ട്രാവലറില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

സുനാമിയുടെ ഭീകരത കണ്ട് സിവില്‍ സര്‍വീസിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചവര്‍

2004 ഡിസംബറില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളില്‍ വീശിയ സുനാമി രണ്ടു ഡോക്ടര്‍മാരുടെ സ്വപ്‌നങ്ങള്‍ മാറ്റി. മെഡിക്കല്‍ പ്രഫഷനെക്കാളേറെ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്യാനായി സിവില്‍ സര്‍വീസിലൂടെ സാധിക്കുമെന്ന അറിവ് അവരുടെ ജീവിതം മാറ്റിമറിച്ചു. പ്രണയജോഡികളായിരുന്നു കെ വാസുകി, കാര്‍ത്തികേയന്‍ എന്നിവര്‍ അതോടെ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങി.

ഇരുവരും ജ്യോഗ്രഫിയും സൈക്കോളജിയും ഐച്ഛികമായി തിരഞ്ഞെടുത്തു. പഠനം തകൃതിയായി നടന്നു. 2008 ല്‍ ഇരുവര്‍ക്കും സിവില്‍ സര്‍വീസ് കിട്ടി. 97 ാം റാങ്കാണ് വാസുകിക്ക് കിട്ടിയത്. അതേസമയം 127 റാങ്കായിരുന്നു കാര്‍ത്തികേയന് ലഭിച്ചത്. അലോട്ട്‌മെന്റ് വന്നപ്പോള്‍ കാര്‍ത്തികേയന് ലഭിച്ചത് ഐഎഫ്എസും. ഇതോടെ ഐഎഫ്എസ് വേണ്ടെന്ന് വയ്ക്കാന്‍ കാര്‍ത്തികേയന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ത്തികേയന്‍ പരിശീലനത്തിനും പോലും പോയില്ല. ഇനി ഒരിക്കലും സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കില്ല അഥവാ എഴുതിയാല്‍ പോലും ഇന്റര്‍വ്യൂവിനു വിളിക്കില്ലെന്ന് ഭയം കാര്‍ത്തികേയനെ അലട്ടി.


ഈകാലത്ത് വാസുകി കാര്‍ത്തിയേകന് പിന്തുണ നല്‍കി ഒപ്പം നിന്നു. വീണ്ടും പരീക്ഷ എഴുതാനായി കാര്‍ത്തിയേകന് അവകാശം ലഭിക്കാനായി ഡല്‍ഹിയിലെ വിദേശകാര്യ, പഴ്‌സനേല്‍ മന്ത്രാലയങ്ങളില്‍ വാസുകി കയറിയിറങ്ങി. അവസാനം അനുമതി കിട്ടി. 2009, 2010 ലും കാര്‍ത്തികയന് കിട്ടിയത് ഐആര്‍എസ് മാത്രമാണ്. 2010 ല്‍ ഇരുവരും വിവാഹിതരായി. നാലാം തവണ 2011ല്‍ കാര്‍ത്തികേയന് ഐഎഎസ് ലഭിച്ചു. കാര്‍ത്തികേയന് കേരളാ കേഡറും കിട്ടി. പിന്നീട് വാസുകി മധ്യപ്രദേശ് കേഡറില്‍ നിന്നും കേരളാ കേഡറിലേക്ക് വന്നു. ഇപ്പോള്‍ വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറും കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കളക്ടറുമാണ്.

IAS couples Dr Vasuki Dr Karthikeyan s story

More in Malayalam Breaking News

Trending

Recent

To Top