ഇങ്ങനെയാണ് സൂപ്പർ താരങ്ങൾ ഉണ്ടാകുന്നത് – സ്വന്തം ആരോഗ്യം പ്രശ്നത്തിലായിട്ടും കേരളത്തിനായി വിജയകാന്ത് നൽകുന്നത് ചെറിയ തുകയല്ല !!!
കേരളത്തിന് മനസു നിറഞ്ഞ സഹായങ്ങൾ എല്ലാ ഭാഗത്തു നിന്നും ലഭിക്കുകയാണ്. ഭാഷയുടെയോ രാജ്യത്തിന്റെയോ ഒന്നും അതിർവരമ്പില്ലാതെ മലയാളികളെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങുന്നു . തമിഴ്‌നാട്ടിൽ നിന്നുമാണ് ഏറ്റവുമധികം സഹായങ്ങൾ ഒഴുകിയെത്തുന്നത്.
തമിഴ് സൂപ്പർസ്റ്റാറും DMDK പ്രസിഡന്റുമായ വിജയകാന്ത് നൽകിയ സഹായമാണ് ഇപ്പോൾ ശ്രേധേയമാകുന്നത്. കേരളം പ്രളയ കെടുതിയിൽ അലയുമ്പോൾ വിജയകാന്ത് അമേരിക്കയിൽ ചികിത്സയിലായിരുന്നു. അനാരോഗ്യവാനായ വിജയകാന്ത് തിരികെ ചെന്നൈയിൽ എത്തിയപ്പോൾ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിനുള്ള സഹായമാണ്.
ഒരു കോടി രൂപയാണ് തന്റെ ആരോഗ്യ പ്രശ്നത്തിനിടയിലും വിജയകാന്ത് കേരളത്തിനായി പ്രഖ്യാപിച്ചത്. “ഇൗ വിശാല ഹൃദയത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല… അനാരോഗ്യവാൻ എങ്കിലും വിദേശ ചികിത്സ കഴിഞ്ഞ് മടങ്ങിയ ഉടൻ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലെ പ്രളയ ദുരിത നിവാരണത്തിന് ധന സഹായമായി ഒരു കോടി രൂപ… ഇൗ നല്ല മനസ്സിന് നന്ദി.”എന്നാണ് കേരളം അദ്ദേഹത്തോട് പറയുന്നത് .
vijayakanth to send 1 crore worth relief materials to kerala
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...