Connect with us

പറ്റൂല സാറേ..സാറ് നിക്ക്, ഞാന്‍ ഇടും.. അല്ലങ്കിൽ എന്റെ വോട്ട് സിപിഐക്കാണ്!

Uncategorized

പറ്റൂല സാറേ..സാറ് നിക്ക്, ഞാന്‍ ഇടും.. അല്ലങ്കിൽ എന്റെ വോട്ട് സിപിഐക്കാണ്!

പറ്റൂല സാറേ..സാറ് നിക്ക്, ഞാന്‍ ഇടും.. അല്ലങ്കിൽ എന്റെ വോട്ട് സിപിഐക്കാണ്!

വട്ടിയൂർക്കാവിൽ എസ് സുരേഷിന് വോട്ടഭ്യത്ഥിച്ച് ചെന്ന നടൻ സുരേഷ്ഗോപിയോട് വീട്ടമ്മ പറഞ്ഞ രസകരമായൊരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.സ്ഥാനാർഥി സുരേന്ദ്രനാണെന്നും വോട്ട് നൽകണമെന്നും അഭ്യർത്ഥിച്ച സുരേഷ്‌ ഗോപിയോട് ‘ഞാന്‍ എന്റെ വോട്ട് സാറിനിടും. അല്ലാതെ സാറ് എന്നോട് ഒന്നും പറയരുത്. സാറ് സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും എന്നായിരുന്നു വീട്ടമ്മ മറുപടി നൽികിയത്.

സാറ് സ്ഥാനാർഥിയായി നിൽക്കുകയായിരുന്നെങ്കിൽ വോട്ട് ചെയ്യാമെന്നും അതല്ലാത്ത സ്ഥിതിക്ക് സിപിഐക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളെന്നും വീട്ടമ്മ പറയുന്നു. സുരേഷ് നിൽക്കുന്നത് താൻ നിൽക്കുന്നതിന് തുല്യമാണെന്നും അവരെക്കൊണ്ട് പണിയെടുപ്പിക്കാൻ പോകുന്നത് താനാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ അതൊന്നും കേട്ട് വീട്ടമ്മ വഴങ്ങിയില്ല.

‘സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു. സാറ് സിനിമയില്‍ സിപിഐക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സിപിഐയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായതുകൊണ്ട്… പക്ഷേ സാറ് നിക്ക്, ഞാന്‍ ഇടും…’ എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകള്‍.

നിങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് സുരേഷ് ഗോപി വീട്ടമ്മയോട് യാത്ര പറഞ്ഞു. ഇപ്പോൾ വീട്ടമ്മ സുരേഷ്ഗോപിയോട് പറയുന്ന ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.നിരവധി ലൈക്കുകളും കമെന്റുകളുമാണ് വീഡിയോക്ക് ലഭിക്കുന്നത്.പലരും സുരേഷ്‌ഗോപിയെ കളിയാക്കിയും അല്ലാതെയും രംഗത്തെത്തി.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പല മാസ് ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തിരുന്നു. ഊണിന് സമയമാകുമ്‌ബോള്‍ അടുത്തുള്ള വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്ന ശീലവും, ഗര്‍ഭിണിയുടെ വയറ്റില്‍ തലോടിയതുമൊക്കെ വലിയ വിമര്‍ശനങ്ങളാണ് സൃഷ്ടിച്ചത്.


house wife reaction when Suresh gopi ask vote for election

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top