Connect with us

ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ച് ചെവിയില്‍ ന ക്കി, പുരുഷനില്‍ നിന്നും ഒരു സ്ത്രീയ്ക്ക് ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിലോ?; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഗായകന്‍ ഹാര്‍ദി സന്ധു

News

ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ച് ചെവിയില്‍ ന ക്കി, പുരുഷനില്‍ നിന്നും ഒരു സ്ത്രീയ്ക്ക് ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിലോ?; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഗായകന്‍ ഹാര്‍ദി സന്ധു

ആ സ്ത്രീ എന്നെ കെട്ടിപ്പിടിച്ച് ചെവിയില്‍ ന ക്കി, പുരുഷനില്‍ നിന്നും ഒരു സ്ത്രീയ്ക്ക് ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിലോ?; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഗായകന്‍ ഹാര്‍ദി സന്ധു

ഇന്ത്യന്‍ സിനിമയിലെ യുവ ഗായക നിരയില്‍ ശ്രദ്ധേയനായ ഗായകനാണ് ഹാര്‍ദി സന്ധു. പഞ്ചാബി ഗായകനായ അദ്ദേഹം ’83’ എന്ന ചിത്രത്തിലെ പാട്ടിലൂടെ ആണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടനവധി ഗാനങ്ങളില്‍ അദ്ദേഹം ഭാഗമായി. ഗായകനെന്ന നിലയില്‍ മാത്രമല്ല, ക്രിക്കറ്ററായും നടനായും ഹാര്‍ദി സന്ധു ജനശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ തനിക്ക് നേരിടേണ്ടി വന്ന ലൈം ഗിക അ തിക്രമത്തെ കുറിച്ച് ഹാര്‍ദി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

നാല്‍പത്തി അഞ്ച് വയസ് പ്രായം തോന്നിക്കുന്ന സത്രീ ഒരു പരിപാടിക്കിടെ തന്നെ കെട്ടിപ്പിടിച്ച് ചെവിയില്‍ ന ക്കിയെന്ന് ഹാര്‍ദി സന്ധു പറയുന്നു. ഇത്തരമൊരു അനുഭവം സ്ത്രീയ്ക്ക് പുരുഷനില്‍ നിന്നും ഉണ്ടായാല്‍ എന്താകുമെന്നും യുവഗായകന്‍ ചോദിക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ലൈം ഗിക അതിക്രമത്തിന് ഇരയാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദി സന്ധുവിന്റെ വാക്കുകള്‍ ഇങ്ങനെ;

ഒരു വിവാഹ പാര്‍ട്ടി നടക്കുകയാണ്. ഞാനാണ് പാടുന്നത്. സ്‌റ്റേജിന് മുന്നില്‍ ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ക്ക് ഏകദേശം നാല്‍പത്തി അഞ്ച് അടുപ്പിച്ച് പ്രായം വരും. കുറച്ച് കഴിഞ്ഞ് സ്‌റ്റേജില്‍ നിന്ന് ഡാന്‍സ് ചെയ്‌തോട്ടെ എന്ന് അവര്‍ ചോദിച്ചു. പക്ഷേ ഞാനത് നിരസിച്ചു.

ഒരാള്‍ക്ക് നമ്മള്‍ അവസരം കൊടുത്താല്‍ അതേ ആവശ്യവുമായി മറ്റുള്ളവരും വരും എന്ന് ചിന്തിച്ചപ്പോഴാണ് ഞാനങ്ങനെ ചെയ്തത്. പക്ഷേ അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അവര്‍ വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ എനിക്ക് സമ്മതം പറയേണ്ടി വന്നു. ഒരു പാട്ട് തുടങ്ങി അവസാനിക്കും വരെ ഞങ്ങള്‍ ഒന്നിച്ച് ഡാന്‍സ് കളിച്ചു.

ശേഷം നിങ്ങള്‍ക്ക് സന്തോഷമായില്ലേന്ന് ചോദിച്ചപ്പോള്‍, കെട്ടിപ്പിടിച്ചോട്ടെ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. ഞാന്‍ സമ്മതവും കൊടുത്തു. പക്ഷേ കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ ചെവിയില്‍ അവര്‍ നക്കി. അതെനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം പുരുഷനില്‍ നിന്നും ഒരു സ്ത്രീയ്ക്ക് സംഭവിച്ചിരുന്നെങ്കിലോ എന്താകും പിന്നീട് സംഭവിക്കുക. അതേപറ്റി ഞാന്‍ പറയേണ്ടതില്ലല്ലോ. ഇവിടെ സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പുരുഷന്മാരുടെ നേര്‍ക്കും ലൈം ഗിക അതിക്രമം നടക്കുന്നുണ്ട്.

More in News

Trending

Recent

To Top