Connect with us

പ്രോസിക്യൂഷൻ കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്, പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം; കോടതികള്‍ പറഞ്ഞതുമായി ശ്രീജിത് പെരുമന! ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

News

പ്രോസിക്യൂഷൻ കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്, പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം; കോടതികള്‍ പറഞ്ഞതുമായി ശ്രീജിത് പെരുമന! ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രോസിക്യൂഷൻ കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്, പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം; കോടതികള്‍ പറഞ്ഞതുമായി ശ്രീജിത് പെരുമന! ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീണ്ട് പോവുന്നത് എന്തുകൊണ്ടെന്ന ചോദ്യമായിരുന്നു കഴിഞ്ഞ
ദിവസം സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. കോടതി ഇടപെല്‍ വന്നതിന്ന പിന്നാലെ അഭിഭാഷകന്‍ ശ്രീജിത് പെരുമന പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

‘ ഇവിടെ പറയന്നതൊന്നും പത്രത്തിലോ അന്തി ചർച്ചകളിലോ കാണില്ല’ എന്ന തലക്കെട്ടോടെയുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും കേരള ഹൈക്കോടതിയും നടത്തിയ സുപ്രധാനമായ ചില നിരീക്ഷണങ്ങളാണ് അദ്ദേഹം തന്റെ കുറിപ്പില്‍ പങ്കുവെക്കുന്നത്.

ശ്രീജിത് പെരുമനയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇവിടെ പറയുന്നതൊന്നും പത്രത്തിലോ, അന്തി ചർച്ചകളിലോ കാണില്ല 👇
ദിലീപ് കേസിൽ ഇന്ന് സുപ്രീംകോടതി പറഞ്ഞത്..,
കേസിൽ വിചാരണ നീണ്ട് പോകുന്നതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി. വിചാരണ നടപടികൾ നീണ്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് പ്രോസിക്കുഷനോട് അഥവാ സർക്കാരിനോട് ചോദിച്ചു.
പ്രോസിക്യൂഷന് എതിരെ വിമർശനം ഉന്നയിച്ച കോടതി പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ദിലീപ് നൽകിയ ഹർജ്ജിയിലാണ് കോടതി ഇടപെടൽ വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും.
ഇനി ചെറിയൊരു സമീപകാല ചരിത്രം..,
ഇന്നത്തെ അവർഡിന് മുൻപ് പ്രോസിക്കുഷനും, സർക്കാരും ഭായ് ഭായ് ആയി നേടിയ കോടതി മെഡലുകൾ ഇങ്ങനെ, ഒരു ജൂലൈ 10 ദിലീപാനന്തരം രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും, സംസ്ഥാനത്തെ പരമോന്നത കോടതിയായ കേരള ഹൈക്കോടതിയും, എറണാകുളം പ്രത്യേക സിബിഐ കോടതിയും ഇപ്രകാരം പറഞ്ഞുവെച്ചു….
👉 “മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാൽ ജഡ്ജിക്ക് സമ്മർദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങൾ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുൻവിധിയോടെ ആണ് പ്രവർത്തിച്ചത് എന്ന ആരോപണം ഉന്നയിക്കരുത്. ആരോപണങ്ങൾ ജഡ്ജിയുടെ മനോവീര്യം തകർക്കുന്ന തരത്തിൽ ഉള്ളത് ആണ്. കോടതിയെയും, ജഡ്ജിയെയും അവരുടെ കർത്തവ്യ നിർവഹണത്തിന് സഹായിക്കുക ആണ് സർക്കാർ ചെയ്യേണ്ടത്”
–ബഹു സുപ്രീംകോടതി
👉 സർക്കാരിന്റെ ആവശ്യപ്രകാരം വിചാരണ നീട്ടാൻ ഞങ്ങൾ ഉത്തരവിടില്ല, വിചാരണ കോടതി ജഡ്ജി ആവശ്യപ്പെടുകയാണെങ്കിൽ ഞങ്ങൾ പരിഗണിക്കാം
“We will not pass order of extension at the instance of state…If the judge asks for time we will consider”, Justice Khanwilkar
–ബഹു സുപ്രീംകോടതി
👉”കേസിൽ സർക്കാർ മാധ്യമ വിചാരണക്ക് ഒത്താശ ചെയ്യുകയാണ് എന്നതാണല്ലോ മനസിലാക്കുന്നത് “
–ബഹു സുപ്രീംകോടതി
👉 “പ്രോസിക്കൂട്ടർ സൂപ്പർ കോടതി ചമയേണ്ട, മേല്പറഞ്ഞ കാരണങ്ങളാൽ a last chance നടി ആക്രമിക്കപ്പെട്ട കേസ് തീർക്കാൻ ഒരു അവസാന അവസരം നൽകുന്നു.


–ബഹു സുപ്രീംകോടതി
👉”ഇതെന്താ സിനിമാ തിരക്കഥയോ”
— ബഹു കേരള ഹൈക്കോടതി
👉 പ്രോസിക്കൂട്ടർ ഇരയുടെ മാലാഖ ചമയേണ്ടതില്ല
It has time and again been stated that the duty of theProsecutor is not to seek conviction at all costs or be an “avengingangel for the victim”, but to ensure that justice is delivered.
— ബഹു കേരള ഹൈക്കോടതി
👉”ദിലീപ് നാളിതുവരെ ഒരു പെറ്റി കെയിൽ പോലും പ്രതിയല്ല, പ്രോസിക്കൂഷൻ പോലും അദ്ദേഹം ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് പറയുന്നില്ല”
–ബഹു ഹൈക്കോടതി
👉 എല്ലാ കേസിലും പ്രതികളെ ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കാൻ കോടതിയെ സഹായിക്കുക എന്നതാണ് പ്രോയ്ക്കുഷന്റെ ഉത്തരവാദിത്തം
— ബഹു ഹൈക്കോടതി
👉ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, തെളിവുകൾ നശിപ്പിക്കുകയോ ചെയ്തിയിട്ടില്ല
— പ്രത്യേക സിബിഐ അഡീഷണൽ സെഷൻസ് മൂന്നാം കോടതി, കൊച്ചി
👉 “വിചാരണ നടത്താനായി ഹൈക്കോടതിയും, സുപ്രീംകോടതിയുമാണ് ജഡ്ജിനെ ചുമതലപ്പെടുത്തിയിട്ടുള്ളത് അതുകൊണ്ടുതന്നെ അവർ പിൻമാറുകയോ, മാറി നിൽകുകയോ ചെയ്യേണ്ട കാര്യമില്ല. മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നതുവരെ മാറി നിൽക്കേണ്ടതില്ല. വ്യക്തിപരമായ കാര്യങ്ങൾ മാറ്റിവെച്ച് മുൻ വിധികളില്ലാതെ, നിഷ്പക്ഷമായി കേസ് വിചാരണ ചെയ്യുക എന്നതാണ് ജഡ്ജിന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ പോലും ജഡ്ജ് പിൻമാറേണ്ട ആവശ്യമില്ല”
–ബഹു ഹൈക്കോടതി
👉നടി ആക്രമിക്കപ്പെട്ട കേസിലെ “മാധ്യമ വിചാരണ” തടയണം എന്നവശ്യപ്പെട്ട ദിലീപിന്റെ ഹർജ്ജി ‘നിസ്സാരമായി തള്ളിക്കളയാനാകില്ല'(cannot easily be brushed aside)
–ബഹു കേരള ഹൈക്കോടതി.
👉 “മാധ്യമങ്ങൾക്ക്‌ മാധ്യമ സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെയുണ്ട് എന്നാൽ നീതി സംവിധാനത്തെ നിങ്ങളുടെ പകുതി വേവിച്ച വസ്തുതകളും, കോടതി നടപടികളെക്കുറിച്ചുള്ള അജ്ഞതയും കൊണ്ട് ഇല്ലാതാക്കികളയാം എന്ന് കരുതരുത്, അതിനുള്ള ലൈസൻസ് അല്ല മാധ്യമ സ്വാതന്ത്ര്യം”
–ബഹു ഹൈകോടതി
👉 വധ ഗൂടാലോചനയുമായി ബന്ധപ്പെട്ട FIR ലെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്ന പൂർണ്ണമായും തെളിയിക്കപ്പെട്ട യാതൊരുവിധ വസ്തുക്കളും ഇപ്പോൾ ഇല്ല എന്ന പരാതിക്കാരന്റെ വാദം ഞാൻ അംഗീകരിക്കുന്നു “
“I am preparedto accept the contention of the petitioner that,at the moment, there are no conclusive materials substantiating the allegations in the FIR”
–ബഹു ഹൈക്കോടതി
👉പ്രോസിക്കൂഷൻ കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്
👉പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം.
👉സാധ്യതകളോ ജനാഭിപ്രായമോ അല്ല കോടതിയില്‍ തെളിവുകളാണ് പ്രധാനം
👉നിഗമനങ്ങൾക്കും സാധ്യതകൾക്കും അപ്പുറം സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോ
👉നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കരുത്.
👉ജാമ്യം റദ്ദാക്കാന്‍ മതിയായ പുതിയ തെളിവുകളുണ്ടോ?
👉പ്രോസിക്യൂഷന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കണം
👉ചോദ്യങ്ങളോട് പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
👉പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത്.
👉രേഖകള്‍ കോടതിയിൽ നിന്നും ചോര്‍ന്നിട്ടില്ല .
👉കേസിലെ ഫോൺ റെക്കോർഡുകൾ ചോർന്നത് അന്വേഷിക്കണം
👉ശബ്ദ രേഖകൾ എങ്ങനെയാണ് പുറത്തുപോയത്
👉പബ്ലിക്ക് പ്രോസിക്കൂട്ടറോട് സഹതാപം തോന്നുന്നു
👉 ഉത്തമ ബോധ്യത്തിലാണ് ജഡ്ജിയുടെ കസേരയിൽ ഇരിക്കുന്നത്.
👉എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെങ്കിൽ നിഗമനങ്ങൾക്ക് പകരം തെളിവുകൾ വേണം
👉രേഖകള്‍ ചോര്‍ന്നെന്ന് പറയുന്നെങ്കില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ്?
👉മാര്‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായി
–പ്രത്യേക സിബിഐ അഡീഷണൽ സെഷൻസ് മൂന്നാം കോടതി, കൊച്ചി
PS : ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം ❓️
ബഹു ബാലനും, കിണറേഷും കൊട്ടക്കരയും , സ്വാതന്ത്ര്യം ബശീർക്കയും പിന്നെ കുറച്ച് സദാചാര സിമ്മങ്ങളും പറയുന്നത് പോലെ സുപ്രീംകോടതിയും ഹൈക്കോടതിയും പിന്നെ മ്മടെ വിചാരണ കോടതിവരെ ദിലീപിന്റെ കയ്യിലാണ് എന്ന് മനസിലാക്കാം.
സുപ്രീംകോടതിയെയും, ഹൈക്കോടതിയെയും, വിചാരണ കോടതിയെയും അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യണം അതിനായി വഞ്ചി സ്ക്വയറിൽ മെഴുകുതിരിയുമായി എട്ടാം പ്രതി ആഘോഷ കമ്മറ്റിയുമായി ബന്ധപ്പെടുക.
എന്താല്ലേ ❗️

അഡ്വ ശ്രീജിത്ത്‌ പെരുമന

Continue Reading
You may also like...

More in News

Trending

Malayalam