Connect with us

ദിലീപിന് കുറച്ച് ഭയം ഉണ്ട്; അമ്മാതിരി ഫ്രോഡുകളും അവരെ താങ്ങുന്ന സര്‍ക്കാരുമല്ലേ അപ്പുറത്ത് പിന്നെ പേടിക്കാതെ പറ്റുമോയെന്ന് ശ്രീജിത്ത് പെരുമന

News

ദിലീപിന് കുറച്ച് ഭയം ഉണ്ട്; അമ്മാതിരി ഫ്രോഡുകളും അവരെ താങ്ങുന്ന സര്‍ക്കാരുമല്ലേ അപ്പുറത്ത് പിന്നെ പേടിക്കാതെ പറ്റുമോയെന്ന് ശ്രീജിത്ത് പെരുമന

ദിലീപിന് കുറച്ച് ഭയം ഉണ്ട്; അമ്മാതിരി ഫ്രോഡുകളും അവരെ താങ്ങുന്ന സര്‍ക്കാരുമല്ലേ അപ്പുറത്ത് പിന്നെ പേടിക്കാതെ പറ്റുമോയെന്ന് ശ്രീജിത്ത് പെരുമന

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വളരെ ആകാംക്ഷയോടെയാണ് കേസിന്റെ വിധി എന്താകും എന്ന് കേരളക്കര ഉറ്റു നോക്കുന്നത്. അപ്രതീക്ഷിത സംഭവങ്ങളാണ് കേസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തോളം സമയം അനുവദിക്കണമെന്ന ആവശ്യമാണ് വിചാരണ കോടതി ഹൈക്കടോതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ നടി കേസില്‍ ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് വിചാരണ കോടതി. ആ വേളയില്‍ പ്രതികരണവുമായി രംഗത്തെത്തിയരിക്കുകാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രിതികരണം.

നടി ആക്രമികപ്പെട്ട കേസ്, പ്രോസിക്കൂഷന്‍ സാക്ഷി ബാലചന്ദ്രകുമാറിനെ എങ്ങനെ വിസ്തരിക്കണമെന്ന കാര്യത്തില്‍ ഈ മാസം 13 നു വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിക്കും.അതേസമയം അനാരാഗ്യം ചൂണ്ടിക്കാണിച്ച് വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ക്യാമ്പ് സിറ്റിങ്ങിലൂടെ തിരുവനന്തപുരത്തോ നടത്തണമെന്ന ബാലചന്ദ്ര കുമാറിന്റെ ഹര്‍ജ്ജിയില്‍ ദിലീപ് കൂടുതല്‍ എതിര്‍പ്പുകള്‍ ഉന്നയിച്ച് മറുപടി സത്യവാങ്മൂലം നല്‍കി.

വീഡിയോ കോണ്‍ഫറന്‍സിലൂടെ സാക്ഷി വിസ്താരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡെമോണ്‍സ്ട്രഷന്‍ നടത്തിയുള്ള വിശദീകരണം പ്രതിഭാഗത്തിന്റെ അഭിഭാഷകരുടെയും, പ്രോസിക്കൂഷന്റെയും സാന്നിധ്യത്തില്‍ കോടതിയില്‍ നടത്തി.
കേസ് 13 നു വീണ്ടും പരിഗണിക്കും എന്നും അദ്ദേഹം ഫേസ് ബുക്കിലെഴുതി.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകള്‍. ചിലര്‍ക്കെല്ലാം അദ്ദേഹം മറുപടിയും കൊടുക്കുന്നുണ്ട്. ദിലീപിന് കുറച്ച് ഭയം ഉണ്ടെന്നുള്ള ഒരാളുടെ കമന്റിന് അമ്മാതിരി ഫ്രോഡുകളും അവരെ താങ്ങുന്ന സര്‍ക്കാരുമല്ലേ അപ്പുറത്ത് പിന്നെ പേടിക്കാതെ പറ്റുമോ എന്നാണ് ശ്രീജിത്ത് പെരുമന ചോദിച്ചിരിക്കുന്നത്.

പേടിക്കണ്ട കാര്യമില്ല. സിമ്പിള്‍ ആയി ഊരാം. ദിലീപിന് പങ്ക് ഉണ്ടെങ്കില്‍ കൊട്ടേഷന്‍ ക്യാഷ് കൊടുത്ത് തീര്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ഏതൊരു പൊട്ടന്‍ ആണെങ്കിലും അങ്ങനെയേ ചെയ്യൂ. പിന്നെ, ആദ്യം തേഞ്ഞുമാഞ്ഞു പോയ കേസ് ദിലീപ് കത്ത് പോലീസിന് കൊടുത്ത ശേഷമാണ് രണ്ടാമത് കേസ് പൊങ്ങുന്നത്. ക്രിമിനല്‍ ബുദ്ധി ഉള്ള ആളാണെങ്കില്‍ ആ കത്ത് പൂഴ്ത്തി വെച്ചാല്‍ ആരും അറിയില്ലായിരുന്നു.

സ്വയം കുഴിയില്‍ ചാടാന്‍ അയാള്‍ മണ്ടന്‍ ഒന്നുമല്ല. പിന്നേ വേറെ കാര്യം. ഈ സംഗതി കാവ്യയെ കെട്ടുന്നതിന് മുമ്പ് ആയിരുന്നു എങ്കില്‍ ദിലീപിനെ സംശയികാമായിരുന്നു. പക്ഷെ, കെട്ടി കഴിഞ്ഞാല്‍ ദിലീപിന് നടിയോട് വിരോധം തോന്നേണ്ട കാര്യമില്ല. വിരോധം തോന്നേണ്ട ചിലര്‍ ഉണ്ട്. ഈ കേസില്‍ ഗൂഢാലോചന ആദ്യം ആരോപിച്ച ആള്‍. ഈ സ്ത്രീക്ക് എങ്ങനെ മനസിലായി ഇതില്‍ ഗൂഢാലോചന ഉണ്ടെന്ന്? എന്നും ഒരാള്‍ ചോദിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാര്‍ നിലവില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയാണ്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൃക്കാരോഗം ഗുരുതരമാകുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. നിലവില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാര്‍.

ഈ സാഹചര്യത്തില്‍ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. യാത്ര ചെയ്യരുതെന്നും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പായിരുന്നു ദിലീപ് ഉയര്‍ത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിക്കാനാണ് ബാലചന്ദ്രകുമാര്‍ ശ്രമിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം. മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്‍കുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു.

എന്നാല്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി. ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 15 മുതലായിരിക്കും സാക്ഷി വിസ്താരം ആരംഭിക്കുകയെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ദിവസമായിരിക്കും പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കുക.

അതേസമയം വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിസ്താരം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന വിചാരണ നടപടികളിലെ വെല്ലുവിളികള്‍ ഒരു വിഭാഗം നിയമവിദഗ്ദാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രോസ് വിസ്താരം വെര്‍ച്വല്‍ രീതിയിലാകുമ്പോള്‍ പ്രതിഭാഗത്തിന് മാത്രമല്ല അത് പ്രോസിക്യൂഷനെ സംബന്ധിച്ചും തിരിച്ചടിയായേക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top