Connect with us

ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം…

Interesting Stories

ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം…

ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം…

എറണാകുളം ബ്രോഡ് വേയില്‍ തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഏഴ് കടകള്‍ കത്തി നശിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രാവിലെ 10 മണിയോടെയാണ് എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വസ്ത്രവ്യാപാരശാലയ്ക്ക് തീപിടിച്ചത്. ക്ലോത്ത് ബസാറിലെ കെ സി അപ്പു ആന്‍ഡ് സണ്‍സ് എന്ന തുണിക്കടയ്ക്ക് തീ പിടിച്ചതോടെ സമീപപ്രദേശങ്ങളിലെ കടകളിലേക്കും തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ ഏഴ് കടകളില്‍ നാല് കടകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും കത്തി നശിച്ചു. തീപിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക സൂചന. തീ പെട്ടെന്ന് സമീപഷോപ്പുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍.

ഫയര്‍ഫോഴ്‌സിന്റെയും നേവിയുടെയുടെയും റിഫൈനറിയുടെയും പതിനഞ്ചോളം യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ബ്രോഡ് വേയ്ക്കുളളിലെ 150 വര്‍ഷത്തോളം പഴക്കമുളള കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച്‌ വിശദമായി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. കനത്ത നാശനഷ്ടം ഉണ്ടായെങ്കിലും ആളപായമോ പരിക്കുകളോ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. കൂടുതല്‍ കടകളിലേക്ക് തീ പടരാതിരിക്കാനുളള അഗ്‌നിശമനസേനയുടെയും പൊലീസിന്റെയും ശ്രമം വിജയിക്കുകയും ചെയ്തു.

Ernakulam Broadway fire..

More in Interesting Stories

Trending

Recent

To Top