News
മുറിവരെ ബുക്ക് ചെയ്തിരുന്നു, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോകാതിരുന്നത് മോദി വരുന്നതിനാല്‍; എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല; രാജ്മോഹൻ ഉണ്ണിത്താൻ
മുറിവരെ ബുക്ക് ചെയ്തിരുന്നു, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പോകാതിരുന്നത് മോദി വരുന്നതിനാല്‍; എത്ര കോടികള്‍ തന്നാലും ബിജെപിയിലേക്കില്ല; രാജ്മോഹൻ ഉണ്ണിത്താൻ
അടുത്തിടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ച നടന്ന വിവാഹത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മോഹന്‍ലാല്‍,മമ്മൂട്ടി, ജയറാം,ദിലീപ് തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യവുമുണ്ടായിരുന്നു. കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമായിരുന്നു ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി രാജ്യത്തെ പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നതും, വധൂ വരന്മാര്‍ക്ക് വരണമാല്യം എടുത്ത് നല്‍കിയും അവരുടെ കൈപിടിച്ച് കൊടുത്തും വിവാഹത്തിന് നേതൃത്വം നല്‍കുന്നത്.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും പോകാന്‍ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതിനാലാണ് പോകാതിരുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരില്‍ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ പോയാല്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
അതുപോലെ തന്നെ കോണ്‍ഗ്രസ് വിട്ട് താന്‍ ഒരിക്കലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ഇപ്പോള്‍ തന്നെ ‘കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാല്‍ പോലും ബിജെപിയിലേക്കില്ല. എത്ര കോടികള്‍ തന്നാലും ഞാന്‍ അങ്ങനെ ചെയ്യില്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്ന് വര്‍ഗീയവാദികള്‍ക്കെതിരെ പോരാടും. സ്ഥാനമോഹങ്ങളില്ല.
മരിക്കുന്നതുവരെ മതേതര വിശ്വാസിയായി കോണ്‍ഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാല്‍പ്പോലും ഒറ്റ ചവിട്ട് കൊടുക്കും.. എന്നും അദ്ദേഹം തുറന്ന് പറയുന്നു. ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായ ആര്‍എസ്പി നേതാവും എംപിയുമായ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
പ്രേമചന്ദ്രന്‍ ചെയ്തതിനോട് താന്‍ യോജിക്കുന്നില്ല എന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെ ഏറ്റവും നല്ല അംഗമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ പ്രേമചന്ദ്രനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവ് ആ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കണമായിരുന്നു, എന്നെ ക്ഷണിച്ചാല്‍ ഞാന്‍ ഒരിക്കലും പോകില്ലായിരുന്നു എന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.
