Connect with us

“മനോഹരമായിരിക്കുന്നു , വാപ്പച്ചി ..” – യാത്രയുടെ ടീസർ ഏറ്റെടുത്ത് ദുല്ഖർ സൽമാൻ

Uncategorized

“മനോഹരമായിരിക്കുന്നു , വാപ്പച്ചി ..” – യാത്രയുടെ ടീസർ ഏറ്റെടുത്ത് ദുല്ഖർ സൽമാൻ

“മനോഹരമായിരിക്കുന്നു , വാപ്പച്ചി ..” – യാത്രയുടെ ടീസർ ഏറ്റെടുത്ത് ദുല്ഖർ സൽമാൻ

“മനോഹരമായിരിക്കുന്നു , വാപ്പച്ചി ..” – യാത്രയുടെ ടീസർ ഏറ്റെടുത്ത് ദുല്ഖർ സൽമാൻ

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ ടീസർ ആവേശത്തോടെയാണ് എല്ലാ പ്രേക്ഷകരും ഏറ്റെടുത്തത്. വൈ എസ് ആറായി മമ്മൂട്ടിയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. തെലുങ്ക് ആരാധകരും ആവേശ തിമിർപ്പിലാണ്. വാപ്പിച്ചിയുടെ സിനിമാജീവിതത്തിലെ സുപ്രധാനകഥാപാത്രത്തിനെ വരവേറ്റു കൊണ്ട് ദുല്‍ഖര്‍ സല്‍മാനും രംഗത്ത്‌ വന്നു.

“മനോഹരമായിരിക്കുന്നു മാഹി സര്‍. സിനിമ കാണാന്‍ കാത്തിരിക്കുന്നു,” എന്നാണ് ടീസര്‍ പങ്കു വച്ച് കൊണ്ട് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ‘യാത്ര’യുടെ സംവിധായകന്‍ മാഹി വി രാഘവും എത്തി.

സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്.

വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കവും അതിലേക്ക് അദ്ദേഹത്തെ നയിച്ച സംഭവങ്ങളുടേയും സൂചനകള്‍ നല്‍കിയാണ് ടീസര്‍ കടന്നു പോകുന്നത്. ചരിത്രപ്രധാനമായ പദ യാത്രയും ടീസറില്‍ അവതരിപ്പിക്കുന്നുണ്ട്.വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആര്‍സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തിലാണ് ‘യാത്ര’യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

dulquer salman about yathra movie teaser

More in Uncategorized

Trending

Recent

To Top