Connect with us

ആ കുക്കറമ്മ ഇവിടെയുണ്ട്; പ്രേക്ഷകരെ സംശയത്തിലാഴ്ത്തിയ ‘കുക്കറമ്മ’ ഇതാണ്..

Malayalam Breaking News

ആ കുക്കറമ്മ ഇവിടെയുണ്ട്; പ്രേക്ഷകരെ സംശയത്തിലാഴ്ത്തിയ ‘കുക്കറമ്മ’ ഇതാണ്..

ആ കുക്കറമ്മ ഇവിടെയുണ്ട്; പ്രേക്ഷകരെ സംശയത്തിലാഴ്ത്തിയ ‘കുക്കറമ്മ’ ഇതാണ്..

സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് ഡബ്ബിങ് ആർട്ടിസ്റ്റുകളാണെന്ന് വെറുതെ പറയുന്നതല്ല . കഥപാത്രങ്ങളെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ ഡബ്ബിങ് ആർട്ടിസ്റ്റുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്.

അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കറമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തറിയിക്കുകയാണ്. ആ സന്തോഷം പങ്കുവെച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി. 1500 സിനിമകള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തുവെങ്കിലും ഇപ്പോഴാണ് താന്‍ അംഗീകരിക്കപ്പെട്ടതെന്ന് ശ്രീജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമാ പ്രവര്‍ത്തകനായ സുരേഷ് കുമാര്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന് നന്ദി പറയുകയായിരുന്നു ശ്രീജ

ഇപ്പോഴിതാ ശ്രീജ രവിയെക്കുറിച്ച് സിനിമാപ്രവർത്തകനായ സുരേഷ് കുമാർ രവീന്ദ്രൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

സുരേഷ് കുമാര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം

ഇന്ന് ‘വരനെ ആവശ്യമുണ്ട്’ കാണുന്നതിനിടയില്‍, ‘കുക്കറമ്മ’ എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്ത് രണ്ട് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ തിയറ്റര്‍ മുഴുവന്‍ ചോദ്യ ചിഹ്നം കൊണ്ടു നിറഞ്ഞു… എങ്ങും സംശയങ്ങള്‍, സംശയചിരികള്‍… ചിലര്‍ കാവ്യാമാധവന്‍ എന്നും, ചിലര്‍ ദിവ്യാ ഉണ്ണി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു… വളരെ കുറച്ചു നേരത്തേയ്ക്ക് ആകെ ബഹളം… ആരൊക്കയാണിത്?

അതിനു കാരണം, ഈ കഴിഞ്ഞ 45 വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറെ ഐശ്വര്യം നിറഞ്ഞ ശബ്ദസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹത്വ്യക്തി ‘കുക്കറമ്മ’യുടെ വേഷത്തിലെത്തിയതു കൊണ്ടാണ്, ആ മനോഹരമായ ശബ്ദം നമുക്കേവര്‍ക്കും ചിരപരിചിതമായതു കൊണ്ടാണ്… ബേബി ശാലിനിയും, ബേബി ശ്യാമിലിയും, സുനിതയും, സുചിത്രയും, ശാലിനിയും, ജൂഹി ചൗളയും, ‘സല്ലാപം’ എന്ന സിനിമയില്‍ മഞ്ജു വാരിയരും, രംഭയും, സിമ്രാനും, ചിപ്പിയും, ദേവയാനിയും, ദിവ്യാ ഉണ്ണിയും, കാവ്യാ മാധവനും, ഗോപികയും, റോമയും തുടങ്ങി എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത അത്ര അഭിനേത്രിമാര്‍ വെള്ളിത്തിരയിലൂടെ സംവദിച്ച ആ ശബ്ദത്തിന്റെ ഉടമയായ ശ്രീജ രവി എന്ന അതുല്യ കലാകാരിയെയായിരുന്നു സ്‌ക്രീനില്‍ കണ്ടത്. ഷങ്കറിന്റെ ‘നന്‍പന്‍’ ഉള്‍പ്പെടെ ഒട്ടനവധി സിനിമകളില്‍ മുന്‍പും ക്യാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ശ്രീജ രവിയ്ക്ക് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നത് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ തന്നെയാണ്. അത് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയില്‍ ശോഭനയുമായി ശ്രീജ രവി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന രംഗങ്ങളില്‍ ഒരുപാടൊരുപാട് സന്തോഷം തോന്നി. ഒരു ഭാഗത്ത് ശ്രീജ രവി സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നു, മറു ഭാഗത്ത് ശോഭനയ്ക്കു വേണ്ടി ഭാഗ്യലക്ഷ്മി സംസാരിക്കുന്നു! കുടജാദ്രിയുടെ ഏറ്റവും മുകളിലെത്തിയിട്ട് സൂര്യനെയും ചന്ദ്രനെയും ഇരുവശങ്ങളിലായി കണ്ടത് പോലൊരു ഫീല്‍! മലയാളത്തിന്റെ ഏറ്റവും മികച്ച പെണ്‍ശബ്ദങ്ങള്‍, ഒരുമിച്ച് ഒരേ സമയം…ശ്രവണ സുഖം എന്നത് അതിന്റെ പാരമ്യതയില്‍.

പ്രിയ സുഹൃത്ത് വിബിന്‍ നാഥ് മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ എഴുതിയതാണ്, നമ്മുടെ സ്വന്തം ‘കിളിനാദം’ ശ്രീജ ചേച്ചിയെ കുറിച്ച്. ഞാന്‍ എഴുതണം എന്ന് ആഗ്രഹിച്ച കാര്യങ്ങള്‍, വളരെ മനോഹരമായി എഴുതിയിട്ടുണ്ട് വിബിന്‍ ജി. സന്തോഷം. ശ്രീജ ചേച്ചി നമ്മുടെ സ്വത്താണ്, സല്ലാപത്തിലെ രാധയാണ്, അനിയത്തിപ്രാവിലെ മിനിയാണ്, ഹരികൃഷ്ണന്‍സിലെ മീരയാണ്. അതിനും കുറേകാലം മുന്‍പ്, കൊഞ്ചിക്കുഴഞ്ഞ് ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ മനസ്സുകള്‍ കീഴടക്കിയ ബേബി ശാലിനി-ശ്യാമിലിമാരുടെ പൊന്നോമന ശബ്ദമാണ്, ചേച്ചി. അഭിനയമേഖലയിലും ചേച്ചി തന്റെ സാന്നിധ്യം അറിയിക്കുന്നത് ഏറെ സന്തോഷം തരുന്ന സംഗതിയാണ്. തികഞ്ഞ ആയുരാരോഗ്യസൗഖ്യത്തോടെ എക്കാലവും ഇവിടെയുണ്ടാകട്ടെ, ശ്രീജ രവി എന്ന പ്രിയപ്പെട്ട ശ്രീജ ചേച്ചി.

dubbing artist sreeja

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top