general
വിടുതലൈയുടെ വിജയാഘോഷം; അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം സ്വര്‍ണ നാണയം സമ്മാനിച്ച് സംവിധായകന്‍ വെട്രിമാരന്‍
വിടുതലൈയുടെ വിജയാഘോഷം; അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം സ്വര്‍ണ നാണയം സമ്മാനിച്ച് സംവിധായകന്‍ വെട്രിമാരന്‍
വെട്രിരാമന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമാണ് വിടുതലൈ. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സൂരിയാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തിയിരിക്കുന്നത്. വിജയ് സേതുപതി കാമിയോ വേഷത്തിലും ചിത്രത്തിലെത്തുന്നു എന്നത് ഏറെ പ്രത്യേകതയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം സ്വര്‍ണ നാണയം സമ്മാനിച്ചിരിക്കുകയാണ് സംവിധായകന്‍ വെട്രിരാമന്‍. വിടുതലൈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച ബി രാജയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും രാജ ട്വീറ്റ് ചെയ്തു. കുറിപ്പിനൊപ്പം രണ്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിജയം സഹപ്രവര്‍ത്തകരുമായി പങ്കിടുന്ന വെട്രിരാമന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.
ജയമോഹന്‍ രചിച്ച തുണൈവന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് സൂരിയെത്തുന്നത്. ഭവാനി ശ്രീയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ്പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്ത് വരുമെന്നാണ് ലഭിക്കുന്ന വിവരം.
