Connect with us

ജീവനോടെ വിട്ടതില്‍ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും; അല്‍ഫോന്‍സ് പുത്രന്‍

News

ജീവനോടെ വിട്ടതില്‍ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും; അല്‍ഫോന്‍സ് പുത്രന്‍

ജീവനോടെ വിട്ടതില്‍ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും; അല്‍ഫോന്‍സ് പുത്രന്‍

മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. പൃഥ്വിരാജിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷക പ്രതികരണം മോശമായതിനെ തുടര്‍ന്ന് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു.

എന്നാല്‍ അടുത്തിടെ അദ്ദേഹം പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും തിരിച്ചെത്തിയിരുന്നു. അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രേക്ഷകരെ അറിയിച്ചിരുന്നു.

ചെന്നൈയില്‍ വെച്ചാണ് ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി ഓഡിഷന്‍ നടത്തുന്നത്. കേരളത്തില്‍ ഓഡിഷന്‍ ഇല്ലേയെന്ന് ഒരാള്‍ ചോദിച്ച ചോദിച്ച ചോദ്യത്തിന് അല്‍ഫോന്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഗോള്‍ഡിന് ലഭിച്ച പ്രേക്ഷകര പ്രതികരണങ്ങളിലെ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടുള്ളതാണ് അല്‍ഫോന്‍സ് പുത്രന്റെ മറുപടി.

കേരളത്തില്‍ ഓഡിഷന്‍ ഇല്ലേയെന്ന ചോദ്യത്തിന് ‘എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിലില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോള്‍ഡ് ആണെങ്കില്‍ *** പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍..

കേരളം എന്റെ കാമുകിയും ഞാന്‍ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബൈയില്‍ ആണ് എന്ന് വിചാരിച്ചാല്‍ മതി ബ്രോ’, എന്നാണ് സംവിധായകന്റെ മറുപടി.

പുതുതായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലെ 40 ക്യാരക്റ്റര്‍ റോളുകളിലേക്ക് വേണ്ട അഭിനേതാക്കളെയാണ് ഓഡിഷനിലൂടെ അല്‍ഫോന്‍ പുത്രന്‍ കണ്ടെത്താന്‍ ഒരുങ്ങുന്നത്. 15 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ അപേക്ഷിക്കാനാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

‘അഭിനയം, നൃത്തം, സംഗീതം, പെയിന്റിംഗ്, സംഘട്ടനം, യോഗ, ബോക്‌സിംഗ്, പാചകം, സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി, റീല്‍സ് ഇവയില്‍ ഏതിലെങ്കിലും പ്രാഗത്ഭ്യമുള്ളവരായിരിക്കണം അപേക്ഷകര്‍. എല്ലാത്തിലുമുപരി സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും ക്ഷമയും ഉള്ളവര്‍ ആയിരിക്കണം. തമിഴിലാണ് ഈ ചിത്രം. പക്ഷേ മുകളില്‍ പറഞ്ഞ കഴിവുകള്‍ തമിഴില്‍ തന്നെ പ്രകടിപ്പിക്കണമെന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും അപേക്ഷിക്കാം’, എന്നാണ് അല്‍ഫോന്‍സിന്റെ കുറിപ്പ്.

റോമിയോ പിക്‌ചേഴ്‌സിന്റെ ചെന്നൈ ഓഫീസില്‍ വച്ച് ഏപ്രില്‍ 3 മുതല്‍ 10 വരെയാണ് ഓഡിഷന്‍. ചിത്രത്തിന്റെ രചനയും സംഗീതവും എഡിറ്റിംഗും സംവിധാനവും താന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നതെന്നും അല്‍ഫോന്‍സ് അറിയിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top