Connect with us

ഒരു ഇന്ത്യന്‍ പ്രണയ കഥയിൽ ഫഹദിന്റെ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട് ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

Malayalam Breaking News

ഒരു ഇന്ത്യന്‍ പ്രണയ കഥയിൽ ഫഹദിന്റെ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട് ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

ഒരു ഇന്ത്യന്‍ പ്രണയ കഥയിൽ ഫഹദിന്റെ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട് ; തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തില്‍ ഏറ്റവും ഹിറ്റായത് ഒരു ഗാനരംഗത്ത് ഫഹദ് ഫാസില്‍ തിരിഞ്ഞോടുന്ന രംഗമാണ്. ആ രംഗം എങ്ങനെ ഉടലെടുത്തതാണെന്ന് ഫഹദ് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ തുറാണ് പറയുന്നു സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ബോക്‌സിലും ഫഹദിന്റെ ഈ ഓട്ടം ഹിറ്റാണ്

”പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഫാസില്‍ ഓടിയ ഒരു ഓട്ടമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിക്കുന്ന സമയം. അന്ന് ഫാസില്‍ ബസ് കൂലി ഇല്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ല. ഷര്‍ട്ടിന്റെ കീശയിലാണ് ഈ കാശ് സൂക്ഷിക്കുക. ഞാനും ഫാസിലും ഇ.സി. തോമസുമെല്ലാം കൂടി ഒരു ദിവസം തിരുവനന്തപുരം കാണാന്‍ പോകാന്‍ പദ്ധതിയിട്ടു. ഫാസിലിന് ആദ്യമേ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു.

അങ്ങനെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഫാസില്‍ കാര്‍ നിര്‍ത്തിപ്പിച്ചു. കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ ഫാസിലിനെ കാണാതെ ഇരുന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി നോക്കി. അപ്പോള്‍ നാട്ടിലേക്കുള്ള ബസിന് പിന്നാലെ ഓടുകയാണ്. കാശ് വീഴാതിരിക്കാന്‍ കൈകൊണ്ട് കീശ പൊത്തിപ്പിടിച്ചിട്ടുണ്ട്.” സത്യേട്ടന്‍ എന്നോട് വന്ന് ഈ സംഭവം പറഞ്ഞു. അങ്ങനെയാണ് കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം വന്നത്. ഫഹദ് വ്യക്തമാക്കി.

fahad fasil

More in Malayalam Breaking News

Trending

Recent

To Top