Connect with us

ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ വരാനുള്ള സാധ്യതയുമുണ്ട്; സന്തോഷ വാർത്ത പുറത്ത്

News

ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ വരാനുള്ള സാധ്യതയുമുണ്ട്; സന്തോഷ വാർത്ത പുറത്ത്

ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ വരാനുള്ള സാധ്യതയുമുണ്ട്; സന്തോഷ വാർത്ത പുറത്ത്

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്. അണിയറയിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്.

രണ്ട് പതിറ്റാണ്ടിനിപ്പുറം ‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ ജോണി ആന്റണി. ജൂലൈ 4ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോണി ആന്റണി പ്രതികരിച്ചത്.

മൂസ 2 എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായി. അവരെ ഒന്നിപ്പിച്ച് വേണം ഇനി ഒരു സിനിമയിലേക്ക് പോകാന്‍. ചിലപ്പോള്‍ ഈ ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ മൂസ 2 വരാനുള്ള സാധ്യതയുമുണ്ട്. അതെല്ലാം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറിയാന്‍ പറ്റും. ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹനീഫ്ക്ക എന്നിവര്‍ വേര്‍പിരിഞ്ഞെങ്കിലും അതില്‍ വലിയ സീനില്ല. മൂസ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ നടി-നടന്മാര്‍ക്ക് തുടര്‍ച്ചയുണ്ടാവില്ല. മൂസയും ഡോഗും ഉണ്ടെങ്കില്‍ സിഐഡി മൂസയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകും.

ദിലീപ് തന്നെയായിരിക്കും മൂസ. അതിലൊരു മാറ്റവുവില്ല” എന്നാണ് ജോണി ആന്റണി പറയുന്നത്. 2003 ജൂലൈ 4ന് ആയിരുന്നു സിഐഡി മൂസ റിലീസ് ചെയ്തത്. മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള ചിത്രമാണ് സിഐഡി മൂസ.

നേരത്തെ ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് മറ്റു വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി ഒരിക്കൽ ദിലീപ് എത്തിയിരുന്നു

റൺവേ, സി.ഐ.ഡി മൂസ 2 തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാംഭാഗം വരണമെന്ന് തന്നെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് പ്രേക്ഷകരാണ്. എന്നാൽ ആദ്യഭാഗം എഴുതിയ തിരക്കഥാകൃത്തുക്കൾ ഇപ്പോൾ വേർപിരിഞ്ഞു. അവരെ ഒന്നിപ്പിക്കാനായി നടക്കുകയാണ് ഞാനും ജോണിയും ജോഷി സാറും’- ദിലീപ് പറഞ്ഞു

More in News

Trending

Recent

To Top