Connect with us

അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു, അച്ഛന്‍ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്, അടുത്തിടപഴകി വന്നപ്പോഴേയ്ക്കും അച്ഛന്‍ എന്നെവിട്ട് പോയി ; ദിലീപ്

Malayalam

അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു, അച്ഛന്‍ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്, അടുത്തിടപഴകി വന്നപ്പോഴേയ്ക്കും അച്ഛന്‍ എന്നെവിട്ട് പോയി ; ദിലീപ്

അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു, അച്ഛന്‍ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്, അടുത്തിടപഴകി വന്നപ്പോഴേയ്ക്കും അച്ഛന്‍ എന്നെവിട്ട് പോയി ; ദിലീപ്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും.

ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. അതിന് ശേഷമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പേരും ഉയര്‍ന്ന് വന്നത്. കേസ് അദ്ദേഹത്തിന്റെ കരിയറിലും സാരമായി ബാധിച്ചു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്. നല്ലൊരു സൗഹൃദം എല്ലാവരുമായും കാത്ത് സൂക്ഷിക്കാറുള്ള താരം കൂടിയാണ് ദിലീപ്.

ഇപ്പോഴിതാ ഗോകുലം ഗോപാലന്റെ ഗോകുലം പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ ഇത്തവണ അതിഥിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ ജനപ്രിയ നായകന്‍. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങില്‍ മുഖ്യാതിഥിയായി ദിലീപ് എത്തിയത്. തന്റെ അടുത്ത സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ട് തന്നെ ക്ഷണം തള്ളികളായാന്‍ ആയില്ലെന്നും ദിലീപ് പറഞ്ഞു.

മറ്റുള്ള എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് താന്‍ കോഴിക്കോടേക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ദിലീപ് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്. ഇന്നത്തെ തലമുറയിലുള്ള കുഞ്ഞുങ്ങള്‍ എല്ലാം കൊണ്ടും ഭാഗ്യവാന്മാരാണെന്നും താരം ചടങ്ങില്‍ പ്രസംഗിക്കവെ പറഞ്ഞു. ഒപ്പം സ്‌കൂള്‍ കാലത്തെ അനുഭവങ്ങളും താരം പങ്കിട്ടു. ‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു എനിക്ക്. എന്നാല്‍ വളര്‍ന്ന് കഴിഞ്ഞ് സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളെ കാണാന്‍ തുടങ്ങിയപ്പോഴാണ് എന്റെ സ്‌കൂള്‍ ഞാന്‍ നന്നായി എഞ്ചോയ് ചെയ്തില്ലല്ലോയെന്ന തോന്നല്‍ എനിക്ക് വന്ന് തുടങ്ങിയത്.’

‘ഒരു മനുഷ്യായുസ്സില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തിലാണ്. എങ്ങനെയാണ് ഗോപാലേട്ടന്‍ മനസുകൊണ്ട് ചെറുപ്പമായിരിക്കുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. മനസുകൊണ്ട് അദ്ദേഹത്തിന് എപ്പോഴും ചെറുപ്പമാണ്. നമ്മള്‍ നരച്ച മുടി കറുപ്പിക്കുന്നത് പോലെ അദ്ദേഹം കറുത്ത മുടി നരപ്പിച്ചതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’

‘അത്രത്തോളം ചെറുപ്പം അദ്ദേഹം മനസില്‍ സൂക്ഷിക്കുന്നു. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന ഒരുപാട് ഇന്‍സ്റ്റിറ്റിയൂഷന്റെ ചെയര്‍മാനാണ് അദ്ദേഹം. അത് അദ്ദേഹത്തിന്റെ വിഷനാണ്. മാത്രമല്ല അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോള്‍ സാധിച്ച് എടുക്കുന്നുമുണ്ട്. പഴയ തലമുറയെക്കാള്‍ ഇന്നത്തെ തലമുറയ്ക്കുള്ള പ്രത്യേകത എല്ലാവരും ടാലന്റഡാണ് എന്നതാണ്.’

‘ഞാന്‍ നേരത്തെ സിനിമയില്‍ വന്നത് നന്നായി എന്നാണ് ഇന്നത്തെ കുട്ടികളുടെ ടാലന്റ് കാണുമ്പോള്‍ എനിക്ക് തോന്നാറ്. ഈ പ്രായം നിങ്ങള്‍ എഞ്ചോയ് ചെയ്യണമെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. ഇന്ന് ഇവിടെ നിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെടുന്നത് തലച്ചോറാണ്. പുറത്തേക്ക് പഠിക്കാനും മറ്റും പോകുന്നവര്‍ ഇപ്പോള്‍ തിരികെ നമ്മുടെ രാജ്യത്തേക്ക് വരുന്നില്ല. അങ്ങനെ വന്നാലെ നമ്മുടെ ഭാരതം ഉയരൂവെന്നും’, ദിലീപ് പറഞ്ഞു.

താനും അച്ഛനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. തന്റെ അച്ഛന്‍ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും അച്ഛന്‍ തന്നെവിട്ട് പോയി എന്നുമാണ് ദിലീപ് പറഞ്ഞത്. ‘അച്ഛന്‍ എന്നോട് ഫ്രീയായി ഇടപഴകിയിരുന്നെങ്കിലെന്ന് ഞാന്‍ ചിന്തിച്ചിരുന്നു.’

‘കാരണം അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു. അച്ഛന്‍ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്. ഞാന്‍ വലുതായി സിനിമയിലൊക്കെ വന്നശേഷം ഒരുപാട് ശ്രമിച്ച് അച്ഛനെ എന്റെ സുഹൃത്താക്കി മാറ്റി ഇടപഴകി തുടങ്ങിയത്. പക്ഷെ അപ്പോഴും അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. പക്ഷെ ഇന്ന് ഞാന്‍ എന്റെ മക്കളെ വളര്‍ത്തുന്നത് എന്റെ സുഹൃത്തുക്കളെപ്പോലെയാണ്. അതുകൊണ്ട് തന്നെ അവര്‍ എന്തും എന്റെ അടുത്ത് വന്ന് തുറന്ന് പറയും. മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഞാന്‍ വീണ്ടും ചെറുപ്പമാകുമെന്നും’, എന്നും ദിലീപ് പറയുന്നു.

അതേസമയം ബാന്ദ്ര എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ ചിത്രത്തിനായില്ലെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യകത്മാകുന്നത്.

More in Malayalam

Trending

Recent

To Top