Connect with us

അങ്ങനെ ഒരു സിനിമ ഉണ്ടായത് ദിലീപേട്ടൻ കാരണം; അത്ര നല്ല സൗഹൃദമാണ് ദിലീപേട്ടന്; ട്വന്റി ട്വന്റി സിനിമയെ കുറിച്ച് ക്യാമറാമാൻ!

News

അങ്ങനെ ഒരു സിനിമ ഉണ്ടായത് ദിലീപേട്ടൻ കാരണം; അത്ര നല്ല സൗഹൃദമാണ് ദിലീപേട്ടന്; ട്വന്റി ട്വന്റി സിനിമയെ കുറിച്ച് ക്യാമറാമാൻ!

അങ്ങനെ ഒരു സിനിമ ഉണ്ടായത് ദിലീപേട്ടൻ കാരണം; അത്ര നല്ല സൗഹൃദമാണ് ദിലീപേട്ടന്; ട്വന്റി ട്വന്റി സിനിമയെ കുറിച്ച് ക്യാമറാമാൻ!

മലയാള സിനിമയിലെ ഒരു അത്ഭുതമായാണ് ട്വന്റി ട്വന്റി എന്ന സിനിമ. എല്ലാ മുൻനിര താരങ്ങളും ഒരുപോലെ അണിനിരന്ന സിനിമയിൽ നയൻതാരയും ഡാൻസ് പെർഫോമൻസിൽ എത്തിയിരുന്നു. ആരാധകരും ഏറ്റെടുത്ത സിനിമയായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ജയറാം തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന സിനിമ റെക്കോഡ് കളക്ഷനും നേടി. ജോഷി സംവിധാനം ചെയ്ത് ദിലീപ് ആയിരുന്നു സിനിമ നിർമ്മിച്ചത്.

ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് ട്വന്റി ട്വന്റിയുടെ അസിസ്റ്റന്റ് ക്യാമറാമാൻ ആയ അനിയൻ ചിത്രശാല. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അനിയൻ ചിത്രശാലയുടെ വെളിപ്പെടുത്തൽ.

“അമ്മ എന്ന സംഘടനയുടെ കൂട്ടായ്മയും ഈ സിനിമയിലൂടെ പ്രകടമായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും തിരക്കുള്ളവരാണ്. എല്ലാവരുടെ സിനിമകളുടെയും ഷെഡ്യൂൾ ബ്രേക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒരു ഭാഷയിലും അത് നടക്കുമെന്ന് തോന്നുന്നില്ല.

പക്ഷെ ട്വന്റി ട്വന്റിക്ക് എല്ലാ ‌ആർട്ടിസ്റ്റുകളും അവരുടെ സിനിമ നിർത്തി വന്ന് അഭിനയിച്ചു. ദിലീപേട്ടൻ അതിന്റെ നിർമാതാവ് ആയത് കൊണ്ടാണ് ഇത്തരം ഒരു സിനിമ മുന്നോട്ട് കൊണ്ട് പോവാനായത്. കാരണം എല്ലാ ആർട്ടിസ്റ്റുകളോടും വളരെ അടുത്ത സൗഹൃദം കീപ്പ് ചെയ്യുന്ന ആളാണ് ദിലീപേട്ടൻ.

Also read;
Also read;

ദിലീപേട്ടനുൾപ്പെടെ സിനിമയിൽ വേഷം ചെയ്ത എല്ലാവരുടെയും ഭാ​ഗം ​ഗംഭീരമായിട്ടുണ്ട്. നയൻതാരയുടെ സോങിൽ രാജു വരുന്നുണ്ട്, ചാക്കോച്ചൻ വരുന്നുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം രാവിലെ നോക്കുന്നത് പിറ്റേ ദിവസം പുതിയ താരങ്ങൾ ആരൊക്കെ ഉണ്ടെന്നാണ്. ഒരു സിനിമയിൽ ഇവരെല്ലാവരും വരികയല്ലേ. വേറെ സീനുകളുടെ ഷൂട്ടിനിടെ ആണ് പലരും വന്നത്.

അന്നെടുക്കേണ്ട സീൻ മഴ ആയാലും വെയിലായാലും തീർത്തില്ലെങ്കിൽ നാളെ ആർട്ടിസ്റ്റ് ഇല്ല. അതൊരു ചലഞ്ച് ആണ്. അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

കാവ്യയും ദിലീപേട്ടനും ഒക്കെ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഒരുപാട് ആർട്ടിസ്റ്റുകളുള്ള സിനിമയായതിനാൽ യുദ്ധാകാലാടിസ്ഥാനം പോലെ ഷൂട്ട് ചെയ്ത് സിനിമ ആണത്. എല്ലാ യൂണിറ്റും ഓടി നടന്ന് സീൻ തീർത്ത സിനിമ. രാപ്പകൽ എന്ന സിനിമയിലാണ് നയൻതാരയോടൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്.

രാപ്പകൽ സിനിമയിൽ വളരെ സാധു സത്രീ ആയാണ് അഭിനയിച്ചത്. പിന്നെ ഞാൻ കാണുന്നത് ട്വന്റി ട്വന്റിയിൽ ആണ്. നയൻ വളരെ പ്രൊഫഷണൽ ആയ ആർട്ടിസ്റ്റാണ്. കറക്ട് സമയത്ത് വരുന്നു, കാര്യങ്ങൾ സംസാരിക്കുന്നു. ആ പാട്ടിലെ ആർട്ടിസ്റ്റുകളെല്ലാം നമ്മുടെ ഹീറോ നായകൻമാർ ആണ്. ഒരു ബ്ലൂ ബാക്​ഗ്രൗണ്ടിൽ ആണ് ലൈറ്റ് അപ്പൊക്കെ ചെയ്തത്.

ഒരു ഫ്ലോറിൽ ആണ് അത് ഷൂട്ട് ചെയ്തത്. ഫുൾ എസി ചെയ്താണ് ആ പാട്ട് ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് ഒരു മലയാള സിനിമ ഒരു ഫ്ലോർ മൊത്തം എസി ചെയ്ത് ഷൂട്ട് ചെയ്യുകയെന്ന് പറഞ്ഞാൽ പ്രാക്ടിക്കൽ അല്ല. ട്വന്റി ട്വന്റിയുടെ പ്രത്യേകത ഇൻഡോറിൽ വരുന്ന എല്ലാ സീനുകളിലും എസി ഉണ്ടാവും. എല്ലാവരും സെലിബ്രിറ്റികളായ സൂപ്പർസ്റ്റാറുകളാണ്. ഈ പാട്ട് എടുക്കുമ്പോഴും ഫുൾ എയർ കണ്ടീഷൻ ചെയ്തു എന്നും അനിയൻ ചിത്രശാല പറഞ്ഞു.

Also read;

about dileep

Continue Reading
You may also like...

More in News

Trending

Recent

To Top