Connect with us

എല്ലാവരും അതിവേഗത്തില്‍ പറ്റിക്കുന്നൊരു നായിക കാവ്യയാണ്, നീലേശ്വരത്ത് നിന്ന് വന്നതിന്റെ നാട്ടിന്‍പുറത്തെ രീതിയൊക്കെയാണ്; ദിലീപ്

Malayalam

എല്ലാവരും അതിവേഗത്തില്‍ പറ്റിക്കുന്നൊരു നായിക കാവ്യയാണ്, നീലേശ്വരത്ത് നിന്ന് വന്നതിന്റെ നാട്ടിന്‍പുറത്തെ രീതിയൊക്കെയാണ്; ദിലീപ്

എല്ലാവരും അതിവേഗത്തില്‍ പറ്റിക്കുന്നൊരു നായിക കാവ്യയാണ്, നീലേശ്വരത്ത് നിന്ന് വന്നതിന്റെ നാട്ടിന്‍പുറത്തെ രീതിയൊക്കെയാണ്; ദിലീപ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.

ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ കാവ്യയുടെ വിശേഷങ്ങള്‍ ദിലീപ് വഴിയാണ് ആരാധകര്‍ അറിയുക. വിവാഹത്തിനുശേഷം ഒരു അഭിമുഖത്തിലും കാവ്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോള്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ഓസ്‌ട്രോലിയയിലാണ് കാവ്യ. ഇപ്പോഴിതാ കാവ്യയെ കുറിച്ചും തന്റെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ചും ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

എല്ലാ കോ ആര്‍ട്ടിസ്റ്റുകളും അതിവേഗത്തില്‍ പറ്റിക്കുന്നൊരു നായിക കാവ്യയാണ്. എല്ലാവരുമായും അറ്റാച്ച്ഡായിട്ടുള്ള ഹീറോയിന്‍ കൂടിയാണ് കാവ്യ. എന്ത് പറഞ്ഞാലും വിശ്വസിക്കും. നീലേശ്വരത്ത് നിന്ന് വന്നതിന്റെ നാട്ടിന്‍പുറത്തെ രീതിയൊക്കെയാണ് കാവ്യയ്ക്ക്. ആദ്യമൊക്കെ കാവ്യയുടെ സംസാരം കേട്ട് ഞാന്‍ ചിരിക്കുമായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. എല്ലാവരും തന്റെ ആള്‍ക്കാരാണെന്ന് താന്‍ കരുതിയിരുന്ന സമയമുണ്ടായിരുന്നുവെന്നും ദിലീപ് പറയുന്നു.

ഒരു പ്രശ്‌നം വരുമ്പോഴെ യഥാര്‍ത്ഥ സുഹൃത്തിനെ തിരിച്ചറിയൂ. അതിനുവേണ്ടി ദൈവം ഓരോ സാധനം തരും. എല്ലാവരും എന്റെ ആള്‍ക്കാരാണെന്ന് കരുതി അന്ധമായി സഞ്ചരിച്ചിരുന്ന ഒരാളാണ് ഞാന്‍. പിന്നീട് അത് അങ്ങനെയല്ലെന്ന് ചില സാഹചര്യങ്ങളിലൂടെ മനസിലാക്കി. അനുഭവങ്ങള്‍ വന്നശേഷം തിരിച്ചറിവുണ്ടായി. യഥാര്‍ത്ഥ സുഹൃത്തുക്കളെ മനസിലാക്കി. എന്റെ ലൈഫില്‍ ഞാന്‍ ഒട്ടും വിചാരിക്കാത്ത ആള്‍ക്കാരാണ് എനിക്ക് വേണ്ടി കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവരൊക്കെ വലിയ വലിയ ഇന്റസ്ട്രിയിലെ ആള്‍ക്കാരുമാണ് എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോള്‍ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാല്‍ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് നല്‍കിയ മറുപടി. എന്തായാലും ദിലീപിന്റെ മറുപടിയോടെ ആരാധകര്‍ പ്രതീക്ഷയിലാണ്.

അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്. തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്‌നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending